ദേശീയപാതയിൽ മാലിന്യം തള്ളിയ നഗരസഭയുടെ സ്റ്റിക്കർ പതിച്ച വാഹനം
കൊല്ലം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സ്റ്റിക്കര്‍ പതിച്ച വാഹനം റോഡില്‍ മാലിന്യം റോഡില്‍ തള്ളിയതിന് പിടിയിലായി. നഗരസഭയിലെ ഇറച്ചി മാലിന്യങ്ങളുമായി പോയ മിനി ലോറിയില്‍ നിന്നും മാംസാവശിഷ്ടങ്ങള്‍ റോഡിലേക്ക് ഒഴുക്കുകയായിരുന്നു. വാഹനത്തെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന മറ്റ് യാത്രക്കാര്‍ ഈ വാഹനം തടഞ്ഞ് നിര്‍ത്തി ആലപ്പുഴ മണ്ണാഞ്ചേരി പോലീസിന് കൈമാറി.
കൊല്ലത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ രണ്ട് യാത്രക്കാരാണ് മിനി ലോറിയില്‍ നിന്നും ഇറച്ചി മാലിന്യമടങ്ങിയ ചോര ദേശീയപാതയിലേക്ക് ഒഴുക്കുന്നത് കണ്ടത്. വാഹനത്തെ പിന്തുടര്‍ന്ന ഇവര്‍ മാരാരിക്കുളത്ത് വച്ച് ലോറി തടഞ്ഞ് പോലീസിന് കൈമാറി. ഇവ മാലിന്യസംസ്‌കരണത്തിന് വേണ്ടി തിരുവനന്തപുരത്ത് നിന്നും എടയാറിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് വാഹനത്തിന്റെ ഡ്രൈവര്‍ പറയുന്നത്.
പിടികൂടുമ്പോള്‍ നഗരസഭയുമായി ബന്ധപ്പെട്ട കരാര്‍ രേഖകളോ, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളോ ഡ്രൈവറുടെ പക്കലുണ്ടായിരുന്നില്ല.
മാലിന്യം റോഡില്‍ തള്ളിയതിന് കേസെടുത്തതായി പോലീസ് പറഞ്ഞു. മാലിന്യം എങ്ങോട്ട് കൊണ്ടു പോവുകയായിരുന്നുവെന്ന് അന്വേഷിക്കും. രേഖകള്‍ ഹാജരാക്കാന്‍ വാഹന ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: trivandrum corporation vehicle dumps waste in national highway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..