
വീടുകളിലുണ്ടാകുന്ന ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ ഉടലെടുക്കാനും പടര്‍ന്ന് പിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കാന്‍ കഴിയുന്ന കിച്ചണ്‍ ബിന്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നത് എന്ന് മേയര്‍ വ്യക്തമാക്കി.
വീടുകളില്‍ കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിലൂടെ മാലിന്യങ്ങള്‍ ദിവസവും കൈമാറുന്ന വീടുകളിലെ ആളുകളും മാലിന്യങ്ങള്‍ ശേഖരിക്കുന്ന തൊഴിലാളികളും തമ്മിലുള്ള സമ്പര്‍ക്കം കുറക്കുകയും അതുവഴി കോവിഡ് സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് മേയര്‍ വിലയിരുത്തി. 1800 രൂപ വിലയുള്ള മൂന്ന് തട്ടുകളുള്ള കിച്ചണ്‍ ബിന്‍ യൂണിറ്റാണ് വിതരണം ചെയ്യുക എന്നും ഇത് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെയുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.
കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്ന വീടുകള്‍ക്ക് ആവശ്യമായ സഹായം നല്കുവാനായി 100 വാര്‍ഡുകളിലും ഹരിതകര്‍മ്മ സേനകളെ നിയോഗിച്ചിട്ടുള്ളതായും 300 വീടുകള്‍ക്ക് ഒരു ഗ്രീന്‍ ടെക്നീഷ്യന് എന്ന നിലയില്‍ നിയോഗിച്ചിട്ടുള്ളതായും കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നവര്‍ക്ക് അതാതു പ്രദേശങ്ങളില്‍ ചുമതലയുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ വീടുകളിലെത്തി കിച്ചണ്‍ബിന്‍ സ്ഥാപിച്ച് മാലിന്യ സംസ്കരണ രീതിയെക്കുറിച്ച് പരിചയപ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു.
കിച്ചണ്‍ ബിന്നില്‍ നിന്നും ദിനംപ്രതി മാലിന്യം നീക്കേണ്ട സാഹചര്യം ഇല്ല എന്നും ഈ സംവിധാനം സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടര്‍ പ്രാകാരം അജൈവ മാലിന്യങ്ങളും അതാത് വാര്‍ഡുകളില്‍ നിശ്ചയിച്ചിട്ടുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ വന്ന് ശേഖരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് അസോസിയേഷന് ഭാരവാഹികള്‍ വഴിയോ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447308048, 7012211314, 8891966649 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Content highlight: trivandrum corporation to distribute free bio composter kitchen bins to avoid infectious diseases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..