കത്ത് വിവാദം: അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു, അനിലിന്റെ മൊബൈലും കസ്റ്റഡിയില്‍


ഡി.ആര്‍. അനിലിനെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ചൂടുപിടിച്ചിരിക്കുന്നത്. 

ഡി.ആർ.അനിൽ, ആര്യ രാജേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലേത് ഉള്‍പ്പെടെയുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. സി.പി.എം. നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഡി.ആര്‍. അനിലിന്റെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. നിയമനക്കത്തിന്റെ ഉറവിടം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

നിയമനക്കത്ത് വിവാദത്തില്‍ കഴിഞ്ഞദിവസം വരെ ക്രൈംബ്രാഞ്ച് സംഘം കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കേസില്‍ മേയറുടെയും ഡി.ആര്‍. അനിലിന്റെയും മൊഴികള്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷം അന്വേഷണം നിലച്ചമട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഡി.ആര്‍. അനിലിനെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കത്തിന്റെ ഉറവിടം തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ചൂടുപിടിച്ചിരിക്കുന്നത്.

Content Highlights: trivandrum corporation controversy five hard disks seized by crime branch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented