മെഡി. കോളേജില്‍ ജോലി ലഭിച്ചവരില്‍ ഡി.ആര്‍. അനിലിന്റെ സഹോദരനും; ആരോപണങ്ങളുടെ പെരുമഴ


സ്വന്തം ലേഖകന്‍

ഡി.ആർ. അനിൽ, കത്ത് | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: താത്കാലിക നിയമനവിവാദത്തില്‍ പ്രതിക്കൂട്ടിലായ ഡി.ആര്‍. അനിലിന്റെ സഹോദരനും മെഡിക്കല്‍ കോളേജില്‍ ജോലി. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ആയ ഡി.ആര്‍. അനിലിന്റെ സഹോദരന്‍ രാംരാജിനാണ് മെഡിക്കല്‍ കോളേജില്‍ നിയമനം ലഭിച്ചത്. മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് ഓപ്പറേറ്ററായി രാംരാജിന് ജോലി ലഭിച്ചത് കുടുംബശ്രീ വഴിയാണെന്നാണ് വിവരം.

നിരന്തരം മദ്യപിച്ച് വരുന്നതും ബഹളമുണ്ടാക്കുന്നതും പരാതിയായെത്തിയപ്പോള്‍ രാംരാജിനെ ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കിലും വീണ്ടും അതേ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ഇതിന് പിന്നില്‍ ഡി.ആര്‍. അനിലിന് പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.



താത്കാലിക നിയമനത്തിന്റെ പേരില്‍ നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനൊപ്പം ഉയര്‍ന്ന പേരാണ് ഡി.ആര്‍. അനിലിന്റേത്. എസ്.എ.ടി. ആശുപത്രിയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് അനില്‍ എഴുതിയ കത്ത് പുറത്തുവന്നതും വിവാദമായിരുന്നു. ഈ വിവാദങ്ങളില്‍ സിപിഎം പ്രതിസന്ധിയിലായിരിക്കെയാണ് സഹോദരന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും ഡി.ആര്‍. അനില്‍ പ്രതിക്കൂട്ടിലാകുന്നത്.

മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതിയില്‍ ആരോഗ്യമന്ത്രിയുടെ പ്രതിനിധിയാണ് ഡി.ആര്‍. അനില്‍. ഇതിന്റെ മറവിലാണ് അനധികൃത നിയമനങ്ങളെന്നാണ് വിവരം.

ഇതിന് പുറമെ കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ക്രാഫ്റ്റ് ടീച്ചര്‍ തസ്തികയിലെയും വഴുതക്കാട് ബധിര- മൂക വിദ്യാലയത്തിലെ കെയര്‍ ടേക്കര്‍ തസ്തികയിലെയും നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്നുള്ളതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ട് ആരോപണങ്ങള്‍ മേയര്‍ക്കെതിരെ ആണ് വിരല്‍ ചൂണ്ടുന്നത്.

അംഗന്‍വാടി ടീച്ചര്‍ ആയി ജോലിചെയ്തിട്ടുള്ള ആളെയാണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ക്രാഫ്റ്റ് ടീച്ചറായി നിയമിച്ചതെന്നാണ് ആരോപണം. അഭിമുഖത്തില്‍ പങ്കെടുക്കാത്ത ആളിന് ബധിര-മൂക വിദ്യാലയത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്നും ആരോപണമുണ്ട്.

Content Highlights: trivandrum corporation controversy cpm councilor dr anil brother got job in medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented