'ഡല്‍ഹിയില്‍ ജോലിക്കായി സമരം, തിരുവനന്തപുരത്ത് പാര്‍ട്ടിക്കാര്‍ക്ക് ജോലി'; മേയര്‍ക്കെതിരേ വിമര്‍ശനം


'എവിടെ എന്റെ തൊഴില്‍'  എന്ന ചോദ്യമുയര്‍ത്തിയാണ് രാജ്യത്തെ തൊഴിലില്ലായ്മക്കെതിരേ ഡി.വൈ.എഫ്.ഐ. പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Photo: facebook.com/s.aryarajendran

തിരുവനന്തപുരം: താത്കാലിക നിയമനത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പേരില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റിലും രൂക്ഷ വിമര്‍ശനം. കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്നുള്ള ചിത്രങ്ങള്‍ ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്.

'എവിടെ എന്റെ തൊഴില്‍' എന്ന ചോദ്യമുയര്‍ത്തിയാണ് രാജ്യത്തെ തൊഴിലില്ലായ്മക്കെതിരേ ഡി.വൈ.എഫ്.ഐ. പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. നവംബര്‍ മൂന്നാം തീയതി നടന്ന മാര്‍ച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയില്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ മേയറും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് പുറത്തുവന്നതോടെ ഈ പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയായിരുന്നു.



ഡല്‍ഹിയില്‍ എവിടെ ജോലിയെന്ന് ചോദിച്ചവര്‍, തിരുവനന്തപുരത്ത് എത്തുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രം ജോലി നല്‍കുകയാണെന്നാണ് കമന്റുകളിലെ പ്രധാന ആക്ഷേപം. ജോലിക്കായുള്ള പാര്‍ട്ടി ലിസ്റ്റില്‍ ചേര്‍ക്കാമോ എന്നും ജോലിയുണ്ടോ സഖാവേ എന്നുമുള്ള ചോദ്യങ്ങളും കമന്റുകളിലുണ്ട്.

കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. 295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം. ഒന്നാം തീയതി പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പിന്നീട് സി.പി.എം. നേതാക്കന്മാര്‍ വിവിധ വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.

മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.ആര്‍. അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്.എ.ടി. ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 24-ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം.

അതിനിടെ, മേയറുടെ കത്ത് പുറത്തുവന്നതോടെ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭ ഓഫീസിലേക്ക് ഇരുപാര്‍ട്ടികളും പ്രതിഷേധ പ്രകടനം നടത്തി. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞു. എന്നാല്‍ മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം.

Content Highlights: trivandrum corporation controversy comments against mayor arya rajendran fb post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented