തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

മഹാത്മാ ഗാന്ധി സര്‍വകലാശാല തിരുവനന്തപുരം പരീക്ഷ  കേന്ദ്രത്തിലെ പരീക്ഷ മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍വച്ചു നടത്താനിരുന്ന തിങ്കള്‍ മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.  യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Content Highlights: Triple lockdown University exams