ട്രിപ്പിള്‍ ലോക്ഡൗണ്‍: അവശ്യവസ്തുക്കളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, ബാങ്കുകള്‍ മൂന്ന് ദിവസം


പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി.

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ

 • ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ കടകള്‍ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം.
 • ഹോം ഡെലിവറി ചെയ്യുന്ന കടകള്‍ അടക്കം ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം.
 • പാല്‍, പത്രം വിതരണം എന്നിവ രാവിലെ എട്ട് മണിക്ക് മുമ്പ് പൂര്‍ത്തീകരിക്കണം.
 • റേഷന്‍ കടകള്‍, മാവേലി സ്റ്റോര്‍, സപ്ലൈകോ ഷോപ്പ്, മില്‍ക്ക് ബൂത്ത് എന്നിവ വൈകിട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
 • ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല.
 • മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്പ്, എടിഎം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയ്ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല.
 • പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ല.
 • ബാങ്ക്, ഇന്‍ഷ്വറന്‍സ്, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവ ചുരുങ്ങിയ എണ്ണം ജീവനക്കാരുമായി തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ 10 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. സഹകരണ സ്ഥാപനങ്ങള്‍ തിങ്കളും വ്യാഴവും 10 മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. ഇ-കൊമേഴ്‌സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.
 • ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. വ്യക്തികളുടെ സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.
 • മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്ക് യാത്രകള്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. ഇലക്ട്രിക്, പ്ലമ്പിങ് ജോലികള്‍ ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍ക്കും പാസ് നിര്‍ബന്ധം. പാസുകള്‍ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ ലഭ്യമാകും.
തൃശൂര്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍

 • പാല്‍, പത്രം വിതരണം - എല്ലാ ദിവസവും നടത്താം
 • പഴം, പച്ചക്കറി കടകള്‍ - തിങ്കള്‍, ബുധന്‍, വെള്ളി രാവിലെ 8 മുതല്‍ ഉച്ചയ്ക് 1 വരെ
 • പലചരക്ക്, ബേക്കറി കടകള്‍ - ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതല്‍ 1 മണിവരെ
 • മത്സ്യം, മാംസം, കോഴിക്കടകള്‍, കോള്‍ഡ് സ്റ്റോറേജ് - ശനിയാഴ്ച മാത്രം രാവിലെ 7 മുതല്‍ ഉച്ചയ്ക് 1 വരെ
 • ഹോട്ടലുകള്‍ - രാവിലെ രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ ഹോം ഡെലിവറിക്കായി തുറക്കാം.
 • റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ - രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ
 • എല്ലാ സംവിധാനങ്ങളിലും ഹോം ഡെലിവറി, ആര്‍.ആര്‍.ടി മുഖാന്തിരമുള്ള ഡെലിവറി മാത്രമേ അനുവദിക്കൂ.
 • ബാങ്കുകള്‍ - ചൊവ്വ, വെള്ളി, സഹകരണ ബാങ്കുകള്‍ - തിങ്കള്‍, വ്യാഴം (രാവിലെ 10 മുതല്‍ ഉച്ചയ്ക് 1 വരെ)
 • മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍ പ്രവര്‍ത്തിക്കാം. ദന്തല്‍ സ്ഥാപനങ്ങള്‍ അനുവദിക്കില്ല.
 • വിവാഹങ്ങള്‍ അനുവദനീയമല്ല. അടിയന്തിരമായി നടത്തേണ്ടവ മാത്രം 20 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് ചടങ്ങുകള്‍ മാത്രമായി നടത്താം.
 • വഴിയോരക്കച്ചവടം, വീടുകളില്‍ കയറിയുള്ള കച്ചവടം അനുവദനീയമല്ല.
 • നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. (പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയം)
എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍

 • പലചരക്ക്, ബേക്കറി, പഴം, പച്ചക്കറി കടകള്‍, കോഴിവ്യാപാര കടകള്‍, കോള്‍ഡ് സ്‌റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതല്‍ 2 മണിവരെ
 • വഴിയോരക്കച്ചവടം അനുവദനീയമല്ല.
 • ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ രാവിലെ രാവിലെ 8 മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കായി തുറക്കാം. പാഴ്‌സല്‍ അനുവദിക്കില്ല.
 • പാല്‍, പത്രം, തപാല്‍ എന്നിവ രാവിലെ 9 മണി വരെ. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ
 • വിവാഹങ്ങള്‍ അടക്കമുള്ള ആഘോഷങ്ങളും കൂടിച്ചേരലുകളും മാറ്റിവെക്കേണ്ടതാണ്. മുന്‍കൂട്ടി നിശ്ചയിച്ചവ 20 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്താം. വിവാഹ, മരണാനന്തര ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
 • ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല
 • ബാങ്കുകള്‍ തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍ 10 മുതല്‍ 2 മണിവരെ പ്രവര്‍ത്തിക്കാം
 • പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളില്‍ അന്യസംസ്ഥാനത്തുനിന്നോ അന്യജില്ലകളില്‍നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല.
 • ജില്ലയിലെ ഐടി/ ഐടിഇഎസ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കും
 • ജില്ലയില്‍ ഹെഡ് ഓഫീസുള്ള സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഡേറ്റാ സെന്റര്‍ പ്രവര്‍ത്തനം മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കും
​മലപ്പുറം ജില്ലയിലെ അധിക നിയന്ത്രണങ്ങള്‍

 • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം. രാത്രി 7ന് ഹോട്ടലുകള്‍ അടക്കണം.
 • അവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈവശം കരുതണം. റേഷന്‍ കാര്‍ഡ് നമ്പര്‍ അവസാന ഒറ്റ അക്കം ആയവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും അവസാന അക്കം ഇരട്ട അക്കം ആയവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. കാര്‍ഡ് കൈവശമില്ലാത്തവര്‍ സത്യവാങ്മൂലം കൈവശം കരുതണം.
Content Highlights: Triple lockdown restrictions in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented