ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍


ലോക്ക്ഡൗണിലെ ദൃശ്യം |ഫോട്ടോ:മാതൃഭൂമി

പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ചാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്. പുതിയ വകഭേദം അതീവ അപകടകാരിയാണെന്ന് ഇതിനോടകം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ചായത്തിലെ ചെറുവഴികളെല്ലാം അടയ്ക്കും. അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്ന കടകള്‍ക്ക് മാത്രമേ തുറുന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കു. പഞ്ചായത്തില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കു. നിലവില്‍ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനമാണ്.

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ 67 പേര്‍ക്ക് നടത്തിയ പരിശോധയില്‍ ആരുടെയും ഫലം പോസിറ്റീവായിരുന്നില്ല. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനൊപ്പം മേഖലയിലെ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കും ജില്ലാഭരണകൂടം മുന്‍ഗണന നല്‍കുന്നുണ്ട്.

content highlights: triple lock down announced in kadapra panchayath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented