'പുലിഗോപാല'ന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും; വനംവകുപ്പ് ധനസഹായം നല്‍കി


മാങ്കുളത്ത് ആദിവാസിയുവാവ് പ്രാണരക്ഷാർഥം കൊലപ്പെടുത്തിയ പുലിയുടെ ജഡം പരിശോധിക്കാൻ എത്തിച്ചപ്പോൾ

അടിമാലി: മാങ്കുളത്ത് ആദിവാസിയുവാവ് പ്രാണരക്ഷാര്‍ഥം കൊലപ്പെടുത്തിയ പുലിയുടെ മൃതദേഹപരിശോധന നടത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ദേശീയ കടുവനിര്‍ണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറും. പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.

കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. പുലിയുമായുള്ള മല്‍പ്പിടിത്തത്തില്‍ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. ഗോപാലന് വനംവകുപ്പ് ചികിത്സാധനസഹായം കൈമാറുകയും ചെയ്തു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം.

ചത്തത് പ്രായമുള്ള പെണ്‍പുലി

പത്തുവയസ്സ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തത്. 40 കിലോ തൂക്കമുണ്ട്്. പുലികളുടെ ആയുസ്സ് 13 വര്‍ഷമാണ്. പല്ലുകള്‍ കൊഴിഞ്ഞുപോയിരുന്നു. അതിനാല്‍, തീറ്റതേടിയാണ് ഇത് ജനവാസമേഖലയിലേക്കിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

പരിശോധനയ്ക്കയച്ചു

പുലിയുടെ ജഡം ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പുറത്തെടുത്ത ജഡം അന്തരീക്ഷ ഊഷ്മാവില്‍ വെച്ചശേഷം ഉച്ചയോടെയാണ് മൃതദേഹപരിശോധന നടത്തിയത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി തിരുവനന്തപുരം പാലോടുള്ള ലാബിലേക്കയച്ചു. ഇതിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ഒന്‍പതംഗസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന.

കേസില്ല

ഗോപാലന്‍ സ്വയരക്ഷയ്ക്കാണ് പുലിയെ വെട്ടിയതെന്ന് മാങ്കുളം റേഞ്ച് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍, ഗോപാലന്റെപേരില്‍ കേസെടുക്കില്ല. ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നല്‍കിയത്. മാങ്കുളം റേഞ്ച് ഓഫീസര്‍ ബി.പ്രസാദ് ആശുപത്രിയിലെത്തി തുക കൈമാറി. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായി.

ബോധവത്കരണക്ലാസ് നടത്തും

വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. കളക്ടറുടെ നിര്‍ദേശപ്രകാരമാണിതെന്ന് മാങ്കുളം ഡി.എഫ്.ഒ. ബി.ജയചന്ദ്രന്‍ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷനേടുന്നതിനുള്ള മാര്‍ഗങ്ങള്‍, മുന്‍കരുതല്‍ എന്നിവയാണ് പഠിപ്പിക്കുക. ആദ്യക്ലാസ് ഓണത്തിനുശേഷം മാങ്കുളം ആറാംമൈലില്‍ നടക്കും.

ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും

മാങ്കുളത്ത് കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെ തന്നെ ആക്രമിച്ച പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയില്‍ ഗോപാലന് കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഗോപാലന് എല്ലാ സഹായങ്ങളും നല്‍കുന്നതിനും, ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ബിജു ഉദ്ഘാടനംചെയ്തു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.

Content Highlights: Tribal man hacks leopard to death in Kerala's Idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented