15 കോടിയുടെ 2400 മരങ്ങള്‍ മുറിച്ചുകടത്തി; റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്


പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെ പഴിച്ച് വനം വകുപ്പ്. ഒമ്പത് ജില്ലകളില്‍ അനധികൃത മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്.

15 കോടിയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

റവന്യൂ ഉദ്യോഗസ്ഥര്‍ നിസംഗത പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒമ്പത് ജില്ലകളിലായി 2400 ഓളം വലിയ മരങ്ങളാണ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത്‌ മുറിച്ചു കടത്തിയത്. ഇതില്‍ 90 ശതമാനവും തേക്ക്, ഈട്ടി എന്നീ മരങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

content highlights: tree felling controversy, forest department report against revenue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented