മരംമുറി: ഇഡിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു- ഇ.ചന്ദ്രശേഖരന്‍


ഇ.ചന്ദ്രശേഖരൻ | Photo:Mathrubhumi

കാസര്‍കോട്: കര്‍ഷക താല്പര്യം മുന്‍നിര്‍ത്തിയായിരുന്നു മരംമുറിക്കാന്‍ അനുവാദം നല്‍കിയതെന്ന് മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇഡി ഉള്‍പ്പടെ ഏത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷകരുടെയും നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്. പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാനുളള അനുവാദം ഈ ഉത്തരവില്‍ ഇല്ല. ഈ ഉത്തരവിന്റെ മറവില്‍ നിയമവിരുദ്ധമായി മറ്റുമേഖലകളില്‍ നിന്ന് മരംമുറിക്കുന്നു എന്ന പരാതി കേള്‍ക്കാന്‍ ഇടയായി. ആ സാഹചര്യത്തിലാണ് അത് റദ്ദാക്കാന്‍ തീരുമാനമായത്. അത് ദുരപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് അന്വേഷിച്ച് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അടിയന്തരപ്രമേയം വന്ന സമയത്ത് നിയമസഭയില്‍ റവന്യൂമന്ത്രി പറഞ്ഞിട്ടുളളതാണ്.' ചന്ദ്രശേഖരന്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തെ ഭയക്കേണ്ടതുളളൂവെന്നും ഇഡി ഉള്‍പ്പടെയുളള എല്ലാ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


iphone

2 min

പത്ത് മാസം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ തിരിച്ചുകിട്ടി; വര്‍ക്കിങ് കണ്ടീഷനില്‍

Jun 25, 2022

Most Commented