ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


Photo: Mathrubhumi

കോട്ടയം: കെ.കെ റോഡില്‍ മണര്‍ക്കാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് കെ.കെ.റോഡില്‍ ഐരാറ്റുനടയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്നിലുള്ള ബദാംമരം ചുവട് മറിഞ്ഞ് റോഡിലൂടെ കടന്നുപോകുകയായിരുന്ന കാറിനു മുകളിലേക്ക് പതിച്ചത്. കോട്ടയം വടവാതൂര്‍ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

കാറിന്റെ മുന്‍ഭാഗത്ത് ഇലകള്‍ ഉള്‍പ്പെടുന്ന ചില്ല ഭാഗമാണ് പതിച്ചത്. ഇതു മൂലമാണ് വലിയ പരിക്കുകള്‍ കൂടാതെ യാത്രക്കാര്‍ക്ക് രക്ഷപെടാന്‍ സാധിച്ചത്. എന്നാല്‍, വാഹനം ഏറെക്കുറെ തകര്‍ന്നു. വടവാതൂര്‍ സ്വദേശി ബ്രയാനാണ് കാര്‍ ഓടിച്ചിരുന്നത്.

ഫയര്‍ഫോഴ്സ് അധികൃതരെത്തി മരം മുറിച്ചുമാറ്റി. തടിയിലുള്ള കേട് മൂലമാണ് മരം ചുവട് മറിഞ്ഞ് വീണത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാത 183 കെ.കെ റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.

Content Highlights: tree fell down on running car passengers escaped


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented