മരത്തിലിരുന്ന ശിഖരം മുറിക്കുമ്പോള്‍ കാലില്‍ യന്ത്രവാള്‍ കയറി;ബോധരഹിതനായി, അഗ്നിരക്ഷാസേന രക്ഷിച്ചു


തിങ്കളാഴ്ച മൂന്നരയോടെയാണ് സംഭവം

പരിക്കേറ്റ ബിജുവിനെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നു

കൈപ്പട്ടൂർ: മരത്തിലിരുന്ന് ശിഖരങ്ങൾ മുറിക്കുന്നതിനിടെ യന്ത്രവാൾ കാലിൽ കയറി തൊഴിലാളിക്ക് മുറിവേറ്റു. രക്തം വാർന്ന് ബോധംനഷ്ടപ്പെട്ട ഇദ്ദേഹത്തെ പത്തനംതിട്ടയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന സാഹസികമായി രക്ഷിച്ചു. കലഞ്ഞൂർ ചരുവുവിള പുത്തൻവീട്ടിൽ ബിജു (36)-വിനെയാണ് രക്ഷപ്പെടുത്തിയത്. ഇടതു കാലിന് പരിക്കേറ്റ ബിജുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച മൂന്നരയോടെയാണ് സംഭവം. കൈപ്പട്ടൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കാനാണ് ബിജു ഉൾപ്പെടെയുള്ള മൂന്നംഗ സംഘം എത്തിയത്. കമ്പുകൾ മുറിക്കുന്നതിനിടെ മരച്ചില്ലയും യന്ത്രവാളും ബിജുവിന്റെ ഇടതു കാലിൽ പതിക്കുകയായിരുന്നു. യന്ത്രവാൾ വീണ് കാലിൽ ആഴത്തിൽ മുറിവുണ്ടായി. രക്തം വാർന്നൊഴുകാൻ തുടങ്ങിയതോടെ യുവാവ് ബോധരഹിതനായി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരത്തിന് മുകളിൽ അർധബോധാവസ്ഥയിലായിരുന്ന ബിജുവിനെ അതിസാഹസികമായി താഴെയിറക്കി. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രേംചന്ദ്രൻ നായർ, അജിത്ത് കുമാർ, അനിൽ രാജ്, സുജാതൻ, അനൂപ്, വിവേക്, അലക്സ് ടി.ലിജോ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Content Highlights: tree cutting machine accident worker injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023

Most Commented