'ഓപ്പീ' എന്ന വിളി കേട്ടു, 12 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്; ഇങ്ങനെ ആദ്യമായിട്ടെന്ന് ജനാർദ്ദൻ


തിങ്കളാഴ്ച വേമ്പനാട്ട് കായലിൽ മീൻപിടിക്കാൻ പോയി ഒറ്റപ്പെട്ടുപോയ ഇരുവരെയും മത്സ്യബന്ധന തൊഴിലാളികളായ സുഹൃത്തുക്കൾ രക്ഷപ്പെടുത്തുകായിരുന്നു.

എ.എസ്. ജനാർദനനും പ്രദീപനും സുഹൃത്തുക്കളോടും തലയാഴം പഞ്ചായത്ത് അംഗങ്ങളായ ഷീജ ഹരിദാസ്, കെ. ബിനിമോൻ എന്നിവരോടുമൊപ്പം

വൈക്കം: “40 വർഷത്തിലധികമായി വേമ്പനാട്ട് കായലിൽ മീൻ പിടിക്കാൻ പോകുന്നു. ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ്. ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം”. ഇത്രയും പറഞ്ഞുകൊണ്ട് വൈക്കം കൊതവറ പുതുശേരിയിൽ എ.എസ്. ജനാർദ്ദനനും(75) കൊതവറ തുളസിത്തറ വീട്ടിൽ പ്രദീപനും(57) നേടുവീർപ്പിട്ടു.

തിങ്കളാഴ്ച വേമ്പനാട്ട് കായലിൽ മീൻപിടിക്കാൻ പോയി ഒറ്റപ്പെട്ടുപോയ ഇരുവരെയും മത്സ്യബന്ധന തൊഴിലാളികളായ സുഹൃത്തുക്കൾ രക്ഷപ്പെടുത്തുകായിരുന്നു. 12 മണിക്കൂറിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഇരുവരും ഫൈബർ വള്ളത്തിൽ കായലിൽ മീൻപിടിക്കാനായി കൊതവറയിൽനിന്ന്‌ പുറപ്പെട്ടത്. ഈസമയം കായൽ ശാന്തമായിരുന്നു. വല വലിക്കുന്നതിനിടെ പ്രദീപന്റെ ഫോൺ കായലിൽ വീണു. ഉച്ചയോടെ മഴ ശക്തമായി. ചെറിയതോതിൽ കാറ്റും വീശി. അപകടസാധ്യതയറിഞ്ഞ ഇരുവരും വള്ളം തണ്ണീർമുക്കം ബണ്ടിന്റെ മൺതിട്ടയിൽ അടുപ്പിച്ചു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വിൽക്കുന്നയാളിന്റെ മൊബൈൽ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച്, മീൻ വാങ്ങാൻ വരുന്നയാളോട് ബണ്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് മീൻ വാങ്ങാൻ വന്നയാൾക്ക് അത് നൽകിയശേഷം രണ്ടോടെ കൊതവറയിലേക്ക് പുറപ്പെട്ടു.

പെട്ടെന്നാണ് ശക്തമായ കാറ്റ് വീശാൻ തുടങ്ങിയത്. പിന്നാലെ അതിശക്തമായി മഴയും പെയ്തു. കാറ്റിൽ വള്ളം വെച്ചൂർ ഭാഗത്തേക്ക് നീങ്ങി. ഇതിനിടെ വള്ളത്തിന്റെ ഭാരം കുറയ്ക്കാനായി വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും ഇരുവരും കായലിൽ ഉപേക്ഷിച്ചു. വള്ളം എത്രയും വേഗം അംബിക മാർക്കറ്റ് മാമ്പറം ഭാഗത്തുള്ള പോളക്കിടയിലേക്ക് അടുപ്പിക്കാൻ ഇവർ തീരുമാനിച്ചു. മാമ്പറം ഭാഗത്തേക്ക് മഴയെയും കാറ്റിനെയും അവഗണിച്ച് വള്ളംതുഴഞ്ഞു. പലതവണ വള്ളത്തിൽ വെള്ളം കയറി. പോളയ്ക്കിടയിലേക്ക് ഇവർ വള്ളം ഇടിച്ചുകയറ്റി. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം ഇരുവരെയും ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ സുഹൃത്തുക്കളും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ഓപ്പീ... എന്ന വിളി കേട്ടു

പതിവ് സമയം കഴിഞ്ഞിട്ടും ജനാർദ്ദനനെയും പ്രദീപിനെയും കാണാതായതോടെയാണ് സുഹൃത്തുക്കൾ ഇരുവരെയും തിരഞ്ഞിറങ്ങിയത്. അവസാനമായി പ്രദീപൻ വീട്ടിലേക്ക് വിളിച്ച നമ്പരിലേക്ക് സുഹൃത്തുക്കൾ തിരിച്ചുവിളിച്ചു. തണ്ണീർമുക്കം ബണ്ടിൽ ഐസ്‌ക്രീം കച്ചവടം നടത്തുന്നയാളിന്റെ നമ്പരായിരുന്നു അത്. ജനാർദ്ദനനും പ്രദീപനും തിരികെ കൊതവറ ഭാഗത്തേക്ക് പോയതായി അദ്ദേഹം പറഞ്ഞു. കാറ്റും മഴയുമുള്ളപ്പോൾ കൊതവറ ഭാഗത്തേക്ക് വന്നാൽ ഇരുവർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നറിഞ്ഞ ഇവർ ഉടൻ വൈക്കം പോലീസിൽ വിവരം അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ അഭയം തേടുന്ന സ്ഥലങ്ങളിലെല്ലാം ഇവർ തിരഞ്ഞു. തിങ്കളാഴ്ച രാത്രി ഒൻപതോടെ പോലീസും അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും വെച്ചൂർ ഭാഗത്ത് എത്തി. ഇവിടെ റിസോർട്ടിലെ ജീവനക്കാർ മാമ്പറം ഭാഗത്ത് പോളയുള്ള സ്ഥലത്ത് രണ്ടുപേരെ വള്ളത്തിൽ കണ്ടതായി വിവരം അറിയിച്ചു. പ്രദീപന്റെ ഓമനപ്പേരായ 'ഓപ്പീ' എന്ന് സുഹൃത്തുക്കൾ നീട്ടി വിളിച്ചപ്പോൾ ഇരുവരും കൈകളുയർത്തി. സുഹൃത്തുക്കളായ കെ.ഡി. മധു, പി.പി. കൃഷ്ണകുമാർ, ടി.വി. വിനയൻ, ശ്രീജിത്ത് ഭരതൻ, പി.എസ്. ബൈജു, സുരേഷ് ബാബു, ടി.കെ. ബിജുമോൻ, സി.പി.എം. ലോക്കൽ സെക്രട്ടറി അംഗം ടി.കെ. ബിജുമോൻ എന്നിവർ ചേർന്ന് വലിയ വള്ളം കൊണ്ടുവന്ന് ഇരുവരെയും രക്ഷിച്ചു.

Content Highlights: trapped fishermen rescued in vaikom

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented