കോയമ്പത്തൂര്‍: കനത്ത മഴ തുടരുന്നതിനിടയില്‍ നാട്ടിലെ പച്ചപ്പ് കാണാനിറങ്ങിയ കൊമ്പന്‍ ചെളിയില്‍ വഴുതിവീണു. വനപാലകരും ഡോക്ടര്‍മാരും മണിക്കൂറുകളോളം ശ്രമിച്ച് രക്ഷപ്പെടുത്തിയപ്പോള്‍ ശൗര്യക്കാരന്‍ ഒടുവില്‍ വനപാലകരെ തന്നെ വിരട്ടിയോടിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പെരിയ നായക്കന്‍ പാളയം റേഞ്ചിലെ നായക്കന്‍ പാളയം സൗത്തിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിലാണ് സംഭവം.

elephant

എട്ടുവയസ്സുള്ള കൊമ്പനാണ് തനിച്ച് കാട് ഇറങ്ങിയത്. ചളിയില്‍ കാലുകള്‍ കുടുങ്ങി എണീക്കാന്‍ സാധിക്കാതെ അലറിയ ശബ്ദം കേട്ടാണ് വനപാലകരെ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡോ. രാജേഷ് കുമാര്‍, കോവനൂര്‍ മൃഗസംരക്ഷണ വകുപ്പ് ഡോ. വെട്രിവേല്‍, റേഞ്ചര്‍ സെല്‍വരാജ് എന്നിവര്‍ എത്തി തളര്‍ന്നുകിടന്ന ആനയ്ക്ക് ഗ്ലൂക്കോസും മരുന്നുകളും നല്‍കി.

അഞ്ചുമണിയോടെ ജെ.സി.ബി. എത്തിച്ച് ആനയെ ഉയര്‍ത്തി. നില്‍ക്കാന്‍ കാലുറച്ചതോടെ കൊമ്പന്‍ വീണ്ടും കാട്ടിലേക്ക് കയറാതെ വനപാലകരെ വിരട്ടി. പടക്കം പൊട്ടിച്ച് വനത്തിലേക്ക്  കയറ്റാനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്.

 

Content Highlights: Trapped elephant rescued in Coimbatore