നാടുകടത്തേണ്ട വിദേശികളെ ഇനി ജയിലിലയക്കില്ല; എ.സി അടക്കമുള്ളവയുള്ള ട്രാന്‍സിറ്റ് ഹോമുകള്‍ വരും


അനിഷ് ജേക്കബ്

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ഹോമുകള്‍ സ്ഥാപിക്കും

പ്രതീകാത്മകചിത്രം | ഫോട്ടോ: കെ. ബി സതീഷ് കുമാർ / മാതൃഭൂമി

തിരുവനന്തപുരം: നാടുകടത്തേണ്ട വിദേശപൗരന്മാരെ താമസിപ്പിക്കാന്‍ ട്രാന്‍സിറ്റ് ഹോമുകള്‍ തുടങ്ങും. ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതുവരെ ജയിലുകളിലാണ് താമസിപ്പിക്കുന്നത്. അതുമാറ്റി വീടിന് സമാനമായ അന്തരീക്ഷത്തില്‍ ട്രാന്‍സിറ്റ് ഹോമുകളോ തടങ്കല്‍കേന്ദ്രങ്ങളോ ഹോള്‍ഡിങ് സെന്ററുകളോ സ്ഥാപിക്കണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ തീരുമാനം.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാകും ട്രാന്‍സിറ്റ് ഹോമുകള്‍. അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളതിനാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളായിരിക്കും ഇവ സ്ഥാപിക്കുക. ട്രാന്‍സിറ്റ് ഹോമുകളിലെ അന്തേവാസികളെ ശിക്ഷിക്കപ്പെട്ട തടവുകാരായിട്ടല്ല പരിഗണിക്കുക. അവരുടെ സുരക്ഷയ്ക്കും ജീവിതനിലവാരം നിലനിര്‍ത്തുന്നതിനുംവേണ്ട സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും. എ.സി. സൗകര്യത്തോടെയുള്ള താമസം, ജനറേറ്റര്‍സഹിതമുള്ള വൈദ്യുതി, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിനിമയസൗകര്യങ്ങള്‍, ഷെഫും അടുക്കളയും, ലോക്കര്‍, കുടുംബാംഗങ്ങളെ കാണാനും സ്വന്തം രാജ്യവുമായി ബന്ധപ്പെടാനുമുള്ള സൗകര്യം എന്നിവയെല്ലാം ഒരുക്കണം.

18 വയസ്സുവരെയുള്ള കുട്ടികളെ അമ്മമാരോടൊപ്പംതന്നെ താമസിപ്പിക്കും. പരാതികള്‍ കൈകാര്യംചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായി സമിതിയുണ്ടാകും.

ട്രാന്‍സിറ്റ് ഹോമുകളില്‍ താമസിപ്പിക്കുന്നവര്‍:

  • അനധികൃത കുടിയേറ്റക്കാര്‍
  • വിദേശ സര്‍ക്കാരിന്റെ യാത്രാരേഖകള്‍ നല്‍കാത്തവര്‍
  • വിമാനടിക്കറ്റ് ക്രമീകരിക്കുന്നതിലെ കാലതാമസംകാരണം ശിക്ഷാകാലയളവ് പൂര്‍ത്തിയാക്കിയതോ, കോടതി വെറുതേവിട്ടതോ, നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നതോ ആയ വിദേശികള്‍ വ്യാജയാത്രാരേഖകള്‍ ചമച്ച് വരുകയും അടിയന്തര ചികിത്സാ ആവശ്യംകരുതി ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും ചികിത്സകഴിഞ്ഞ് യാത്രാരേഖകള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നവര്‍
  • നാടുകടത്തലിന് വിധേയരാക്കപ്പെട്ട വിദേശികള്‍
  • വിസക്കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍
  • വിസപ്രകാരം അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍
  • സംശയാസ്പദമായ പശ്ചാത്തലത്തിലോ അക്രമാസക്തമായ പെരുമാറ്റത്തിലെ തടവിലാക്കപ്പെട്ട വിദേശികള്‍

Content Highlights: Transit home foreigners deportation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented