ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ശബരിമലയില്‍ ദര്‍ശനം നടത്തി


ഇവര്‍ ദര്‍ശനം നടത്തുന്നതില്‍ ആചാരലംഘനമുണ്ടാകുന്നില്ല എന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ദര്‍ശനത്തിന് അനുമതി ലഭിച്ചത്

സന്നിധാനം: സന്ദര്‍ശനത്തിന് അനുമതി ലഭിച്ച നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം അയ്യപ്പദര്‍ശനം നടത്തി. രാവിലെ പത്തരയോടെയാണ് പോലീസിന്റെ പ്രത്യേക സുരക്ഷയില്‍ ഇവര്‍ സന്നിധാനത്തെത്തിയത്. സ്ത്രീവേഷത്തില്‍ തന്നെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്.

രാവിലെ എട്ടുമണിയോടെയാണ് ഇവര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പമ്പ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പരമ്പരാഗത പാതയിലൂടെയാണ് ഇവര്‍ മല കയറിയത്.



ഞായറാഴ്ച സംഘം മലചവിട്ടാനെത്തിയപ്പോള്‍ പോലീസ് എരുമേലിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ നേരിട്ട് കണ്ട് ഇവര്‍ പരാതി നല്‍കി.ഇവര്‍ ദര്‍ശനം നടത്തുന്നതില്‍ ആചാരലംഘനമുണ്ടാകുന്നില്ല എന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ദര്‍ശനത്തിന് അനുമതി ലഭിച്ചത്.

കനത്ത സുരക്ഷാസംവിധാനമാണ് സംഘത്തിനു വേണ്ടി പോലീസ് ഒരുക്കിയത്. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവടങ്ങളില്‍ അധിക പോലീസ് സേനയെ വിന്യസിച്ചിരുന്നു.

Content Highlights: Transgenders In Sabarimala, Sabarimala Women Entry Issue, Transgenders Visit Sabarimala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented