സജന ഷാജി| Photo: Mathrubhumi
കൊച്ചി : അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌നയുടെ കച്ചവടം ചിലര്‍ മുടക്കിയതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ തന്റെ വേദന പങ്കുവെച്ചിരുന്നു.
തുടര്‍ന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില്‍ നിന്ന് സജ്‌നയ്ക്ക് ലഭിച്ചത്. പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു.
എന്നാൽ കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിലവിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണിവർ. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് പിആര്‍ഒ അറിയിച്ചു.
സജ്ന ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിആര്‍ഒ അറിയിച്ചു
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..