ലയ മരിയ ജെയ്‌സൺ | Photo : Facebook
പത്തനംതിട്ട: ട്രാന്‍സ്‌വുമണ്‍ ലയ മരിയ ജെയ്‌സണ്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് അവര്‍. ഡിവൈഎഫ്‌ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ലയ തിരഞ്ഞെടുക്കപ്പെട്ടത്.
ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയായ ലയ 2019 ലാണ് ഡിവൈഎഫ്‌ഐയുടെ പ്രാഥമിക അംഗത്വം നേടിയത്. ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ലയ ഇപ്പോള്‍ തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 2016 ല്‍ താനൊരു ട്രാന്‍സ്‌വുമണാണെന്ന് വെളിപ്പെടുത്തിയ ശേഷമാണ് ലയ രാഷ്ട്രീയപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിച്ചത്.
സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന തന്നെപ്പോലെയുള്ളവര്‍ക്ക് മുഖവും ജീവിതവും നല്‍കിയത് ഡിവൈഎഫ്‌ഐ ആണെന്ന് ലയ നേരത്തെ പ്രതികരിച്ചിരുന്നു. സംഘടനയുടെ ഭാഗമായ ശേഷം സമൂഹത്തിനും ബന്ധുക്കള്‍ക്കും തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും ലയ പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ പുതിയ കമ്മിറ്റിയില്‍ 25 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാനകമ്മിറ്റി അംഗങ്ങളുമാണുള്ളത്. വി. വസീഫാണ് പുതിയ സംസ്ഥാനപ്രസിഡന്റ്. നിലവിലെ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്ത് തുടരും. ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ എന്നിവര്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവായി. ജെ.എസ്. അരുണ്‍ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Content Highlights: Trans woman Laya Maria Jaison elected to DYFI state committee


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..