പ്രതീകാത്മകചിത്രം
കൊല്ലം: മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം വരുന്നു. 16,672 മുതല്‍ 22,442 രൂപവരെ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളില്‍മാത്രം പുതിയ സ്റ്റോപ്പ് അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് റെയില്‍വേ ബോര്‍ഡ്. ഒരു സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ന്നതാണ് കാരണം.
മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ 16,672 രൂപ മുതല്‍ 22,432 രൂപവരെ ചെലവുവരുന്നതായാണ് പുതിയ കണക്ക്. ഇന്ധന-ഊര്‍ജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 2005-ലെ കണക്കുപ്രകാരം ഇത് 4,376 മുതല്‍ 5,396 രൂപവരെയായിരുന്നു. റെയില്‍വേ മന്ത്രാലയത്തിനുകീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനാണ് (ആര്‍.ഡി.എസ്.ഒ.) പുതിയ കണക്ക് തയ്യാറാക്കിയത്. ഇന്ധനം, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വിലവര്‍ധനമൂലം, 22 കോച്ചുകളുള്ള എക്‌സ്പ്രസ് തീവണ്ടി ഒരുസ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ 22,442 രൂപ ചെലവുണ്ടാകും. കോച്ചുകളുടെ എണ്ണം കുറയുന്നതനുസരിച്ച് ചെലവും കുറയും.
ഇതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടി നിര്‍ത്തല്‍ നയം (സ്റ്റോപ്പേജ് പോളിസി) റെയില്‍വേ ബോര്‍ഡ് തയ്യാറാക്കി എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. പുതിയ കണക്ക് ആധാരമാക്കിയാല്‍ കേരളത്തിലെ 70 മുതല്‍ 80 ശതമാനംവരെ സ്റ്റോപ്പുകള്‍ നിര്‍ത്തേണ്ടിവരും. എന്നാല്‍ നിലവില്‍ സ്റ്റോപ്പുള്ളയിടങ്ങളില്‍ ഇത് ബാധകമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, കോവിഡ് കാലത്ത് നിര്‍ത്തിയ സ്റ്റോപ്പുകള്‍ പുഃനസ്ഥാപിക്കുന്നതിന് പുതിയ നയം തിരിച്ചടിയാകും.
വരുമാനം മാത്രമാകില്ല മാനദണ്ഡം
തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് വരുമാനം മാത്രമാകില്ല മാനദണ്ഡം. ഓരോ സ്റ്റേഷന്റെയും പ്രാധാന്യവും പ്രധാന ലൈനില്‍ത്തന്നെ നിര്‍ത്തുന്നതിനുള്ള സൗകര്യവും പരിഗണിച്ചാകും സ്റ്റോപ്പുകള്‍ അനുവദിക്കുക. കോവിഡിനുമുമ്പുള്ള സ്റ്റോപ്പുകള്‍ പുഃനസ്ഥാപിക്കുന്ന കാര്യം റെയില്‍വേയുടെ പരിഗണനയിലുണ്ട്.
പി.കെ. കൃഷ്ണദാസ്, ചെയര്‍മാന്‍, പാസഞ്ചര്‍ അമെനിറ്റീസ് കമ്മിറ്റി.
Content Highlights: Trains new stops Indian Railway


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..