പരിശീലനം പൂർത്തിയാക്കിയ നേവിയുടെ ആദ്യ വനിതാ പൈലറ്റുമാരായ ശുഭാംഗി സ്വരൂപ്, ശിവാംഗി, ദിവ്യശർമ| ഫോട്ടോ: പി ഐ ബി
കൊച്ചി: വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍. ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ് നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തിലെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ തന്നെ മൂന്നുപേരും പൈലറ്റുമാരായി യോഗ്യത നേടിയിരുന്നു. എന്നാല്‍, ഇതിനു ശേഷം ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ ഫ്‌ളൈയിങ് ട്രെയിനിങ് (DOFT) കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയാലേ സ്വന്തമായി വിമാനം പറത്താനാകൂ. ഡോഫ്റ്റ് കോഴ്‌സ് ആണ് ഇവര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.
ആറു പൈലറ്റുമാരുടെ ബാച്ചാണ് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് പൈലറ്റുമാര്‍ക്ക് പുരസ്‌കാരം നല്‍കി.
Content Highlights: Training completed; Shivangi, Subhangi and Divya became the first women pilots of the Navy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..