പ്രതീകാത്മകചിത്രം| Photo: Mathrubhumi
പാലക്കാട്: ഒറ്റപ്പാലം മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് വന്ന ക്രെയിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗതാഗത തടസ്സം നീക്കി. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നേരത്തെ സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മാന്നന്നൂരില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തുകൂടി ട്രെയിനുകള്‍ വൈകി ഓടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രെയിന്‍ എത്തിച്ചിരുന്നത്. ഉച്ചയോടെയാണ് ക്രെയിന്‍ കുടുങ്ങിയത്. ഇത് ആറോളം ട്രെയിനുകളുടെ സമയക്രമത്തെ ബാധിച്ചിരുന്നു. ക്രെയിന്‍ കുടുങ്ങിയതിന് പിന്നാലെ എറണാകുളത്തുനിന്ന് ടെക്‌നീഷ്യന്‍ എത്തുകയും നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Content Highlights: train traffic affected in palakkad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..