തിരുവനന്തപുരം: കൊങ്കണ്‍ റെയില്‍വേയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍: 

തിരുവനന്തപുരം - ലോകമാന്യ തിലക് നേത്രാവതി പ്രതിദിന സ്‌പെഷ്യല്‍ ട്രെയിനും ലോകമാന്യ തിലക് - തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്‌പെഷ്യല്‍ ട്രെയിനും ആഗസ്ത് 09 മുതല്‍ 20 വരെ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്.  

ന്യൂഡല്‍ഹി - തിരുവനന്തപുരം രാജധാനി സ്‌പെഷ്യല്‍ ട്രെയിന്‍ ആഗസ്ത് 09, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം - ന്യൂഡല്‍ഹി രാജധാനി സ്‌പെഷ്യല്‍ ട്രെയിന്‍ ആഗസ്ത് 11, 13, 14, 18, 20 തീയതികളിലും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. 

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: 

എറണാകുളം - ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്‌പെഷ്യല്‍ ട്രെയിന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം ഖി. മംഗള പ്രതിദിന സ്‌പെഷ്യല്‍ ട്രെയിന്‍, ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം ദുരന്തോ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍, എറണാകുളം - ഖി. ഹസ്രത്ത് നിസാമുദ്ദീന്‍ ദുരന്തോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആഗസ്ത് 09 മുതല്‍ 20 വരെ പന്‍വേല്‍ പുനെ വഴി തിരിച്ചുവിടുന്നതായിരിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 138-ല്‍ ബന്ധപ്പെടാവുന്നതാണ്. 

Content highlight: train services got cancelled due to heavy rain in konkan railway