അപ്പുറം ഉദയ്, ഇപ്പുറം ഗോമതേശ്വര നമ്മള്‍ ചോദിച്ചാല്‍ കോച്ചില്ല


മലബാറുകാര്‍ക്ക് ബെംഗളൂരുവിലേക്ക് ഒരു പകല്‍ത്തീവണ്ടി വേണം

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കണ്ണൂര്‍: തീവണ്ടി ടിക്കറ്റില്ല, ബസില്‍ സീറ്റില്ല. കണ്ണൂര്‍-ഇരിട്ടി-കൂട്ടുപുഴ-വീരാജ്പേട്ട വഴി ബെംഗളൂരുവിലേക്ക് കാറോടിച്ച് പോകുന്നവര്‍ നിരവധി. 320 കിലോമീറ്റര്‍. ഏഴേകാല്‍മണിക്കൂര്‍. 2300 രൂപയുടെ പെട്രോള്‍. റിസ്‌കാണ് ഡ്രൈവിങ്. എന്നാലും ഓടിച്ചുപോകുമെന്ന് ബെംഗളൂരുവിലെ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ കെ. മിഥുന്‍ പറഞ്ഞു. ആഴ്ചയിലും വിശേഷദിവസങ്ങളിലും വരുന്നവര്‍ക്കൊപ്പം ലഗേജും ഉണ്ടാകും. ഒരു പകല്‍തീവണ്ടി വന്നാല്‍ യാത്ര സുഖം, ലഗേജും കൊണ്ടുപോകാം.

നമുക്ക് മാത്രമാണ് ഒരു പകല്‍തീവണ്ടി സര്‍വീസില്ലാത്തത്. മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുണ്ട്. പക്ഷേ, നമുക്ക് കോഴിക്കോട് പിടിക്കാന്‍ ഒരു യശ്വന്ത്പുര എക്‌സ്പ്രസ് മാത്രം. ഇതിന്റെ വലിയ ദുരിതം വരുന്ന പൂജ അവധിക്ക് കാണാം. ആഴ്ചകള്‍ക്ക് മുന്‍പ് റിസര്‍വേഷന്‍ വെയിറ്റിങ് ലിസ്റ്റിലെത്തിയെന്ന് ഐ.ടി. എന്‍ജിനിയര്‍ ആര്‍. മനു പറഞ്ഞു. മംഗളൂരുവിലെ ബസാണ് ഇനി ആശ്രയം. അവിടെനിന്ന് കണക്ഷന്‍ തീവണ്ടി പിടിച്ച് നാട്ടിലെത്തേണ്ട പെടാപ്പാടിലാണവര്‍.വേണം ഇന്റര്‍സിറ്റി പോലൊരു പകല്‍വണ്ടി

ഇന്റര്‍സിറ്റി മാതൃകയിലൊരു പകല്‍ വണ്ടിയാണ് വേണ്ടത്. നിലവില്‍ ഓടുന്ന കണ്ണൂര്‍-യശ്വന്ത്പുരയ്ക്ക് 17 സ്റ്റോപ്പുണ്ട്. എട്ടെണ്ണം കേരളത്തിലും ഒന്‍പതെണ്ണം തമിഴ്നാട്/കര്‍ണാടകയിലും. പുതിയ ഇന്റര്‍സിറ്റിക്ക് മൂന്ന് സ്റ്റോപ്പ് കേരളത്തിലും മൂന്നെണ്ണം പുറത്തുമായി ചുരുക്കാം. 11 സ്റ്റോപ്പില്‍ നിര്‍ത്തുന്ന ഇന്റര്‍സിറ്റി 12 മണിക്കൂറില്‍ ബെംഗളൂരു എത്തും (കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെടുന്നു. 9.30-ന് കോയമ്പത്തൂര്‍. കോയമ്പത്തൂര്‍-ബെംഗളൂരു 6.45 മണിക്കൂര്‍. വൈകീട്ട് നാലരയ്ക്കുള്ളില്‍ ബെംഗളൂരു).

ഒറ്റ റേക്ക് ഒരു പ്രശ്നമല്ല

ഒരു വണ്ടി ചോദിച്ചാല്‍ റേക്കില്ല എന്നാണ് റെയില്‍വേയുടെ ആദ്യ ഉത്തരം. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ഒറ്റ റേക്കിലാണ് പോയിവരുന്നത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിക്ക് (12076/12075) ഒറ്റ റേക്കാണ്. 10 സ്റ്റോപ്പ്. 7.10 മണിക്കൂര്‍ യാത്ര. വണ്ടി നിര്‍ത്തിയിടാന്‍ കണ്ണൂരില്‍ സ്ഥലമുണ്ട്. നാലാം പ്ലാറ്റ്ഫോമിന്റെ കുറവുണ്ടെങ്കിലും യാര്‍ഡില്‍ ഉള്‍പ്പെടെ നിര്‍ത്തിയിടാം.

ഉദയ് വന്നാല്‍

കോയമ്പത്തൂര്‍-ബെംഗളൂരു സര്‍വീസ് നടത്തുന്ന ഡബിള്‍ ഡെക്കര്‍ വണ്ടിയാണ് ഉദയ് എക്പ്രസ് (22665/22666). രാവിലെ 5.45-ന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. ആറ് സ്റ്റോപ്പുകള്‍. ഉച്ചയ്ക്ക് 12.40-ന് ബെംഗളൂരുവില്‍. 2.15-ന് തിരിക്കും. രാത്രി ഒന്‍പതിന് കോയമ്പത്തൂര്‍. ബുധനാഴ്ച ഒഴികെ ഓടും. സീറ്റുകള്‍ കാലിയാണ്. എന്നിട്ടും ഓടിക്കുന്നു. സാധ്യത: ഇതിനെ കണ്ണൂര്‍വരെ എത്തിക്കാം. കോഴിക്കോട്-കോയമ്പത്തൂര്‍-ബെംഗളൂരു റൂട്ട്. നിലവില്‍ കോയമ്പത്തൂരില്‍ നടത്തുന്ന അറ്റകുറ്റപ്പണി (മെയിന്റനന്‍സ്) ഷൊര്‍ണൂര്‍/കോഴിക്കോട്ടേക്ക് മാറ്റണം.

ഗോമതേശ്വര നീട്ടിയാല്‍

മംഗളൂരുകാരുടെ പകല്‍വണ്ടിയാണ് മംഗളൂരു ജങ്ഷന്‍-യശ്വന്തപുര ഗോമതേശ്വര എക്‌സ്പ്രസ് (16575/ 16576). തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓടുന്നു.

രാവിലെ 11.30-ന് പുറപ്പെടും. ഇടയില്‍ 12 സ്റ്റേഷന്‍. ഒന്‍പത് മണിക്കൂര്‍. രാത്രി 8.45-ന് യശ്വന്ത്പുരയില്‍. രാവിലെ ഏഴിന് (16575) പുറപ്പെടും. വൈകീട്ട് 4.40-ന് മംഗളൂരു ജങ്ഷനില്‍.

സാധ്യത: ഇത് മംഗളൂരുവില്‍നിന്ന് കോഴിക്കോടുവരെ നീട്ടാം. ഇല്ലെങ്കില്‍ ഗോമതേശ്വരയില്‍ കയറാന്‍ കോഴിക്കോട്ടുനിന്ന് ഒരു ഇന്റര്‍സിറ്റി.


Content Highlights: Train Mangaluru Intercity Malabar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented