തീവണ്ടിച്ചക്രങ്ങൾ കാലുകൾ കവർന്നിട്ടും ജീവിതയാത്രയിൽ തളരാതെ രാധിക


രാധിക

തിരുവനന്തപുരം: അന്ന് ആ തീവണ്ടിച്ചക്രങ്ങള്‍ തകര്‍ത്തുകളഞ്ഞത് രാധികയുടെ കാലുകളെ മാത്രമല്ല, അവളുടെ ജീവിതത്തെക്കൂടിയാണ്. പക്ഷേ, തന്റെ സ്വപ്നങ്ങള്‍ക്ക് പരിധി കല്‍പ്പിക്കാന്‍ ആ അപകടത്തെ അനുവദിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞു ഈ പെണ്‍കുട്ടി.

കാലുകള്‍ കവര്‍ന്ന തീവണ്ടി അപകടത്തിന്റെ വേദനയ്ക്കിടയിലും അവളുടെ ആശങ്ക തനിക്കെഴുതാന്‍ കഴിയാതെപോയ പ്ലസ്ടുവിലെ പ്രാക്ടിക്കല്‍ പരീക്ഷയെപ്പറ്റിയാണ്. പഠിച്ച് ഇംഗ്ലീഷ് അധ്യാപികയാകണമെന്നാണ് രാധികയുടെ സ്വപ്നം. സൈനിക ഓഫീസറാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇനിയിപ്പോള്‍ അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളില്‍നിന്നു ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഭാഗ്യമുണ്ടായെങ്കില്‍ എന്റെ ആഗ്രഹങ്ങളൊക്കെ സാധിക്കുമായിരിക്കും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 20-ാം വാര്‍ഡില്‍ കടുത്ത വേദനയുടെയും മരുന്നിന്റെയും ഇടയില്‍നിന്നു രാധിക പറയുന്നു.

അങ്ങനെ എപ്പോഴും കിട്ടുന്ന അവസരമല്ലായിരുന്നു തീവണ്ടിയാത്ര. ഒരുപാട് സന്തോഷിച്ച ഒരു ദിവസത്തിനൊടുവില്‍ കാലുകളെയും തട്ടിയെടുത്ത് വിധി കടന്നുകളയുമെന്ന് പ്രതീക്ഷിച്ചില്ല. മേയ് ഒമ്പതിന് രാത്രി നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിയിലേക്കു കയറുന്നതിനിടെ ട്രാക്കില്‍ വീണാണ് തൃശ്ശൂര്‍ പുറനാട്ടുകര പറമ്പുവീട്ടില്‍ പി.ആര്‍.രാധിക(17)യുടെ കാലുകള്‍ നഷ്ടമായത്. ഇടതുകാല്‍ മുട്ടിനു താഴെനിന്ന് മുറിച്ചുമാറ്റേണ്ടിവന്നു. വലതുകാലിന്റെ പാദവും നഷ്ടപ്പെട്ടു. അടുത്ത ബന്ധുവിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് പ്ലസ്ടു വിദ്യാര്‍ഥിയായ രാധിക അമ്മയ്ക്കും സഹോദരനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം നെയ്യാറ്റിന്‍കരയിലെത്തിയത്.

അന്ന് രാത്രിതന്നെ മടക്കയാത്രയും തീരുമാനിച്ചു. പിറ്റേദിവസം തൃശ്ശൂര്‍പൂരമാണ്. രാത്രി 10.30-ന് എത്തേണ്ട തീവണ്ടി അന്ന് എത്തിയപ്പോള്‍ 11.30 ആയി. സഹോദരന്‍മാര്‍ക്കൊപ്പം വണ്ടിയില്‍ കയറാന്‍ ഓടിയതാണ്. കാലുതെറ്റി ട്രാക്കില്‍ വീണു. തീവണ്ടിയുടെ ചക്രം കാലില്‍ക്കൂടി കയറിയിറങ്ങി. എല്ലാവരും നിലവിളിക്കുമ്പോഴും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാത്ത മരവിപ്പിലായിരുന്നു രാധിക. പിന്നീട് ആശുപത്രിയിലേക്ക്. കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ അവള്‍ ധൈര്യത്തോടെയിരുന്നെന്ന് പറയുന്നു രാധികയുടെ അമ്മ മഞ്ജുള.

രാധികയ്ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ അച്ഛന്‍ രാജന്‍ മരിച്ചിരുന്നു. മഞ്ജുള ബുദ്ധിമുട്ടിയാണ് രാധികയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്വന്തമായി വീടില്ലാത്ത ഇവര്‍ കുടുംബവീട്ടിലാണ് കഴിയുന്നത്. രാധികയുടെ ചികിത്സയ്ക്കും കൃത്രിമക്കാല്‍ വച്ചുപിടിപ്പിക്കുന്നതിനുമായി 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് ഇവര്‍ക്കറിയില്ല. രാധികയുടെ പേരില്‍ കനറാ ബാങ്ക് പുറനാട്ടുകര ശാഖയില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 110038163066. IFSC: CNRB0014555. മഞ്ജുളയുടെ ഫോണ്‍: 9142914075.

Content Highlights: train accident-radhika

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented