തീവണ്ടി വന്നതറിഞ്ഞില്ല; പാളത്തില്‍ ബോള്‍ട്ട് മുറുക്കുന്നതിനിടെ ജീവനക്കാരന്‍ തീവണ്ടിയിടിച്ചു മരിച്ചു


സുനിൽകുമാർ

കൊല്ലം: പാളത്തില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടിയിടിച്ചു മരിച്ചു. റെയില്‍വേ കീമാന്‍ ചവറ മുകുന്ദപുരം വട്ടത്തറ ഗൗരിനന്ദനത്തില്‍ സുനില്‍കുമാറാ(51)ണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 9.20-ന് കണ്ടച്ചിറ-ചാത്തിനാംകുളം റോഡിലെ റെയില്‍വേഗേറ്റിനു സമീപമായിരുന്നു സംഭവം. പാളത്തിലെ ബോള്‍ട്ട് മുറുക്കുകയായിരുന്നു സുനില്‍കുമാര്‍. ഇതിനിടെ കൊല്ലം ഭാഗത്തേക്ക് വന്ന മെമു തീവണ്ടി ഇടിക്കുകയായിരുന്നു. തീവണ്ടിപ്പാതയില്‍ വളവും ഉയരവ്യത്യാസവുമുള്ള ഭാഗത്താണ് അപകടമുണ്ടായത്. മെമുവിന് ശബ്ദം തീരെ കുറവായതിനാലും സമീപത്തെ പാളത്തിലൂടെ മറ്റൊരു തീവണ്ടി കടന്നുപോയതിനാലും മെമു വരുന്നത് സുനില്‍കുമാര്‍ അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായത്.



അപകടവിവരം മെമുവിലെ ലോക്കോ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതിനുശേഷം 9.40-ന് കടന്നുപോയ ചെന്നൈ മെയിലിലെ ഗാര്‍ഡ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പാളത്തില്‍നിന്ന് മൃതദേഹം മാറ്റുന്നതിനിടെ കടന്നുവന്ന ഐലന്‍ഡ് എക്‌സ്പ്രസ് ഗേറ്റിനുസമീപം അല്പനേരം പിടിച്ചിട്ടു.

പാളത്തിലൂടെ തീവണ്ടികള്‍ വരുന്നതുസംബന്ധിച്ച വിവരങ്ങള്‍ കീമാന്‍മാര്‍ക്ക് അറിയാന്‍ സംവിധാനമില്ലാത്തതുമൂലം അപകടമരണങ്ങള്‍ പതിവാകുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

നിഷയാണ് സുനില്‍കുമാറിന്റെ ഭാര്യ. മക്കള്‍: ഗൗരി, ഗൗഥം.

Content Highlights: train accident death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented