എരുമേലിയിൽനിന്ന് വാഹനം കടത്തിവിടാത്തതിനെത്തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കോട്ടയം: എരുമേലിയില്‍നിന്ന് തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടുന്നത് നിര്‍ത്തി. കണമല, നിലയ്ക്കല്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കും ശബരിമലയിലെ തിരക്കും കണക്കിലെടുത്താണ് പോലീസ് നടപടി.
വാഹനം കടത്തിവിടാത്തതിനെതിരേ തെലുങ്കാനയില്‍നിന്നുള്ള തീര്‍ഥടക സംഘം എരുമേലിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശബരമല പാതയിലെ തിരക്ക് കുറയുന്ന മുറയ്ക്ക് വാഹനങ്ങള്‍ കടത്തി വിടുമെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉറപ്പിനെത്തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചു.
എരുമേലിയില്‍ വാഹന പാര്‍ക്കിങ് ഏരിയകളില്‍ പോലീസ് വടം കെട്ടി നിയന്ത്രണമേര്പ്പെടുത്തിയുണ്ട്. പമ്പയില്‍നിന്ന് കെ.എസ്.ആര്.ടി.സി. ബസുകള്‍ വരുന്ന മുറയ്ക്ക് മാത്രമേ കെ.എസ്.ആര്.ടി.സി. ബസുകള്‍ക്കും സര്‍വീസിന് അനുമതിയുള്ളു.
Content Highlights: trafic controle in erumeli, sabarimala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..