അപകട ദൃശ്യം
കോഴിക്കോട്: ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് താഴേക്ക് വീണ സ്ത്രീകളെ ലോറിയുടെ ടയറിനടിയില്‍ പെടാതെ വലിച്ച് മാറ്റി രക്ഷിച്ച് ട്രാഫിക്പോലീസ്. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപത്തായിരുന്നു ഇരുചക്ര വാഹനം അപകടത്തിൽ പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ അവസരോചിത ഇടപെടലിൽ രണ്ടു ജീവനുകളാണ് രക്ഷപ്പെട്ടത്.
സിഗ്നല്‍ പച്ചകത്തിയതോടെ മുന്നിലേക്ക് നീങ്ങിത്തുടങ്ങിയ ലോറി സ്‌കൂട്ടറില്‍ തട്ടി. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഓടിയെത്തി രണ്ട് പേരെയും ടയറിനടിയില്‍ പെടാതെ രക്ഷിക്കുകയായിരുന്നു
ജനുവരിയിലായിരുന്നു അപകടം, സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Content Highlights: Traffic cop risks life to rescue two passengers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..