കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് വ്യാഴാഴ്ച കോഴിക്കോട്ടെത്തുന്നതിനാല്‍ പോലീസ് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പരിപാടിക്ക് നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഉണ്ടായിരിക്കുകയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി കെ.സുദര്‍ശന്‍ ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെയാണ്. 

കാസര്‍കോട്-കണ്ണൂര്‍-പേരാമ്പ്ര-ഉള്ള്യേരി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്നില്‍ നിന്നും എരഞ്ഞിക്കല്‍ വഴി പാവങ്ങാട് എത്തി വലത്തോട്ട് തിരിഞ്ഞ് വെങ്ങാലി റെയില്‍വേ ഓവര്‍ബ്രിഡ്ജ് കയറി ഇറങ്ങി പടിഞ്ഞാറ് വശം റോഡിലൂടെ പുതിയാപ്പ ബീച്ച് വഴി ഗാന്ധിറോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി അവിടെ നിന്നും തിരിഞ്ഞ് നോര്‍ത്ത് ബീച്ച് റോഡിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യണം. 

മലപ്പുറം-പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര-ചെറുവണ്ണൂര്‍-മീഞ്ചന്ത-കല്ലായി വഴി പുഷ്പ ജംഗ്ഷനിലെത്തി ഫ്രാന്‍സിസ് റോഡിലൂടെ സൗത്ത് ബീച്ച് വഴി വലിയങ്ങാടി ജംഗ്ഷനില്‍ ആളെ ഇറക്കിയ ശേഷം സൗത്ത് ബീച്ച് ഭാഗത്ത് കോതിപ്പാലം റോഡിലേക്ക് പ്രവേശിച്ച് റോഡിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യണം. 

വയനാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മലാപ്പറമ്പ്-എരഞ്ഞിപ്പാലം-മനോരമ ജംഗ്ഷന്‍ വഴി കൃസ്ത്യന്‍ കോളേജ് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ഓവര്‍ബ്രിഡ്ജ് വഴി ബീച്ച് ഗാന്ധിറോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി വലത്തോട്ട് തിരിഞ്ഞ് റോഡിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യണം. 

മാവൂര്‍-മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തൊണ്ടയാട്-അരയിടത്ത്പാലം ഓവര്‍ബ്രിഡ്ജിന് താഴെ കൂടി മിനി ബൈപ്പാസ് വഴി സരോവരം ജംഗ്ഷനില്‍ എത്തി അശോകപുരം റോഡ്-കൃസ്ത്യന്‍ കോളേജ് ജംഗ്ഷന്‍-ഗാന്ധിറോഡ് ഓവര്‍ ബ്രിഡ്ജ്-വഴി ബീച്ച്-ഗാന്ധിറോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി നോര്‍ത്ത് ബീച്ച് റോഡില്‍ പുതിയാപ്പ ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യേണ്ടതാണ്.

ബാലുശ്ശേരി-കാക്കൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങേരി-കരിക്കാംകുളം-കാരപ്പറമ്പ്-എരഞ്ഞിപ്പാലം-മനോരമ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി അവിടെ നിന്നും നോര്‍ത്ത് ബീച്ച് റോഡിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യേണ്ടതാണണ്. 
പ്രവര്‍ത്തകരെ കൊണ്ട് വരുന്ന വാഹനങ്ങള്‍ വൈകീട്ട് നാല് മണിക്ക് മുമ്പായി ആളെ ഇറക്കി പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. ശേഷം വരുന്ന  വാഹനങ്ങള്‍ കടത്തിവിടില്ല. മാത്രമല്ല വാഹനത്തിലെ ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ തന്നെ ഉണ്ടായിരിക്കണമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി കെ.സുദര്‍ശന്‍ ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്
Content Highligjhts:Traffic Control In Kozhikode At Thursday