Screengrab: Facebook.com|കെ കെ മുഹമ്മദ് ഷാഫി
കോഴിക്കോട്: തന്നെ വാനോളം പുകഴ്ത്തുന്ന പാട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ടി.പി. വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. 'ചൊക്ലിദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്കയാ..' എന്നുതുടങ്ങുന്ന പാട്ടാണ് സെപ്റ്റംബര്‍ നാലാം തീയതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരാളാണ് കരോക്കെ സംഗീതത്തിനൊപ്പം ഷാഫിയെ പുകഴ്ത്തിയുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ഇത് കേട്ട് ആസ്വദിച്ച് ഷാഫി സമീപത്തിരിക്കുന്നതും വീഡിയോയില്‍ കാണാം.
'എന്നും നമ്മുടെ ചങ്കാണവന്, എന്നെന്നും പാര്‍ട്ടിയെ ഓര്‍ത്ത് എന്നെന്നും കനവ് കാണുന്ന, എന്നെന്നും സുഹൃത്തുക്കള്‍ക്ക് ജന്മം നല്കീടും ഷാഫിക്ക, കരുത്തുള്ള ഹൃദയത്തെ നെഞ്ചോട് ചേര്‍ക്കുന്ന മൊഞ്ചുള്ളവനാ, ശത്രുക്കളെ എന്നെന്നും മിത്രങ്ങളായി കരുതുന്ന നമ്മുടെ മുത്ത് ഷാഫിക്ക, നെഞ്ചിന്റെയുള്ളില്‍ എന്നെന്നും ചേര്‍ത്തീടും സൗഹൃദബന്ധങ്ങളാണ്, എന്നും പാര്ട്ടീന്റെ ചങ്കാണുട്ടോ, എല്ലാവരും വെറുക്കുവാന്‍ മാത്രം ഞാനെന്ത് തെറ്റ് ചെയ്തീടും', തുടങ്ങിയ വരികളാണ് പാട്ടിലുള്ളത്.
ഒരു സ്വകാര്യചടങ്ങിലാണ് ഷാഫിയെ പുകഴ്ത്തിയുള്ള പാട്ട് ആലപിച്ചിരിക്കുന്നത്. ഷാഫിക്കൊപ്പം പാട്ട് ആസ്വദിച്ചിരിക്കുന്ന മറ്റുചിലരെയും കാണാം. വീഡിയോക്ക് താഴെ ഷാഫിയെ പുകഴ്ത്തിയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷാഫിക്ക റിയല്‍ ഹീറോ, പൊളിച്ചു കോമ്രേഡ്, ഇക്ക ഉയിര് തുടങ്ങിയ കമന്റുകളാണുള്ളത്. അതിനിടെ, പാട്ടിനെ പരിഹസിച്ചുള്ള ട്രോളുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: tp chandrasekharan murder case accused shafi shared a song about him in facebook
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..