കളികാണാൻ ഫറോക്കുകാർക്കൊപ്പം പാനിയ വെലോസയും വാസ്കോ വെലൂഡയും


പോർച്ചുഗലിന്റെ കളികാണാനെത്തിയ പാനിയ വെലോസയും വാസ്കോ വെലൂഡയും ഗാലറിയിൽ

ഫറോക്ക്: ഘാനാതാരങ്ങളുടെ കാലുകളെ കബളിപ്പിച്ച് പന്തുമായി പോർച്ചുഗൽതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിക്കുമ്പോൾ ആവേശത്തിൽ കൈകൾവീശാൻ നല്ലൂരിലെ മിനിസ്റ്റേഡിയത്തിലെ ബിഗ്സ്‌ക്രീനിനുമുന്നിൽ പോർച്ചുഗൽസഞ്ചാരികളായ പാനിയ വെലോസയും വാസ്കോ വെലൂഡയുമുണ്ടായിരുന്നു.

വ്യാഴാഴ്ച ഒമ്പതരയ്ക്കാണ് ഫറോക്കിലെയും സമീപപ്രദേശത്തെയും പോർച്ചുഗൽ ആരാധകരെ അമ്പരപ്പിച്ച് ഇരുവരും മാതൃരാജ്യത്തിന്റെ കളികണാനാൻ നല്ലൂരിലെ മിനിസ്റ്റേഡിയത്തിൽ എത്തിയത്. സഞ്ചാരികൾക്ക് സഹായമെത്തിച്ചുനൽകുന്ന ലോകസംഘടനയായ കൗച്ചിന്റെ പ്രതിനിധിയും കാലിക്കറ്റ് സർവകലാശാല മുൻ ജോയൻറ് രജിസ്‌ട്രാറുമായ എം.കെ. പ്രമോദിനൊപ്പമാണ് ഇരുവരും നാൽപ്പതടി വലുപ്പമുള്ള നല്ലൂരിലെ സ്‌ക്രീനിൽ കളികാണാനെത്തിയത്.

ബുധനാഴ്ചയാണ് ഇരുവരും ഇറാനിൽനിന്ന് കോഴിക്കോട്ടെത്തിയത്. ഇതിനിടയിൽ 25 രാജ്യങ്ങളിൽ ഇവർ പര്യടനം പൂർത്തിയാക്കി.വാസ്കോഡഗാമ കപ്പലിറങ്ങിയ കാപ്പാടും ബേപ്പൂർ തുറമുഖവുമെല്ലാം സന്ദർശിച്ചശേഷമാണ് വ്യാഴാഴ്ച വൈകീട്ട് ഫറോക്കിലെത്തിയത്. യാത്രയുടെഭാഗമായി ഫറോക്കിലെത്തിയപ്പോളാണ്‌ ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഫറോക്കുകാരുടെ കാര്യം എം.കെ. പ്രമോദ് ഇരുവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നത്.

തുടർന്ന് ഫറോക്കുകാർക്കൊപ്പം കളികാണാൻ ഞങ്ങളുമുണ്ടാവുമെന്ന് പറയുകയായിരുന്നു. ‘നമ്മൾ ബേപ്പൂർ’ സംഘാടകരുടെ സ്വീകരണത്തിലും നാട്ടുകാരുടെ ആവേശത്തിലും മനംനിറഞ്ഞാണ് ഇരുവരും കളിക്കുശേഷം ഗാലറിവിട്ടത്.

Content Highlights: tourists from portugal watching worldcup match in feroke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented