കൂടെയുള്ളവരുമായി വഴക്കിട്ട് കടലിൽ ചാടി; മദ്യലഹരിയിലായിരുന്ന യുവാവിനെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി


വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗസംഘത്തിലെ 24 വയസ്സുള്ള ജയകുമാർ എന്ന യുവാവാണ് മദ്യലഹരിയിൽ കൂടെയുള്ളവരുമായി വഴക്കിട്ട് ആത്മഹത്യക്കായി കടലിൽ ചാടിയത്.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ആലപ്പുഴ: വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൂടെയുള്ളവരുമായി വഴക്കിട്ട് ആത്മഹത്യക്കായി കടലിൽ ചാടി. ആലപ്പുഴ കടപ്പുറത്തെ ലൈഫ് ഗാർഡിന്റെ സമയോചിതമായ ഇടപെടൽമൂലം ഇയാളെ രക്ഷപ്പെടുത്തി.

ഞായറാഴ്ച ബീച്ചിനു തെക്കുവശം കാറ്റാടിഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് ആണ്ടകുളം സ്ഥലത്തുനിന്ന് വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗസംഘത്തിലെ 24 വയസ്സുള്ള ജയകുമാർ എന്ന യുവാവാണ് മദ്യലഹരിയിൽ കൂടെയുള്ളവരുമായി വഴക്കിട്ട് ആത്മഹത്യക്കായി കടലിൽ ചാടിയത്. രാവിലെ 11.30-നായിരുന്നു സംഭവം.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡായ സന്തോഷ് കടലിൽ ചാടി ഇയാളെ രക്ഷപ്പെടുത്തി. സംഭവം അറിഞ്ഞതിനെത്തുടർന്ന് പട്രോളിങ്‌ നടത്തുകയായിരുന്ന ടൂറിസം പോലീസ് എസ്.ഐ. പി. ജയറാം, സിവിൽ പോലീസ് ഓഫീസർമാരായ സി.എ. വിനു, അബീഷ്, കോസ്റ്റൽ വാർഡൻ റോബിൻ എന്നിവർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയതിനുശേഷം ഇയാളെ മറ്റുള്ളവർക്കൊപ്പം വിട്ടയച്ചു.

Content Highlights: tourist try to suicide - lifeguard rescue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented