'ടൂറിസ്റ്റ് ബസും ടിപ്പറുമൊക്കെ മാഫിയ, ഉദ്യോഗസ്ഥരെ കുടുക്കും; ജനങ്ങള്‍ക്കും സഹകരണമില്ല'


ടി.ജെ. ശ്രീജിത്ത്

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊച്ചി: ടൂറിസ്റ്റ് ബസുകളെയും ടിപ്പര്‍ ലോറികളെയുമൊക്കെ നിലയ്ക്ക് നിര്‍ത്തുക അത്ര എളുപ്പമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചില്‍. നിരത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ടൂറിസ്റ്റ് ബസുകളും ടിപ്പര്‍ലോറികളും മാഫിയയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നിയമം നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ അവനെ കുടുക്കാനാണ് പിന്നത്തെ ശ്രമം. ആദ്യം ആ ഉദ്യോഗസ്ഥന്റെ പേരില്‍ വിജിലന്‍സില്‍ പരാതി നല്‍കും. ടൂറിസ്റ്റ് ബസോ ടിപ്പറോ പിടിച്ചാല്‍ തൊട്ടടുത്ത ദിവസം വിജിലന്‍സില്‍ പരാതി പോകുമെന്നുറപ്പാണ്. പിന്നെ വിവരാവകാശ നിയമം കൊണ്ടുള്ള ദ്രോഹിക്കല്‍. നമ്മളെക്കുറിച്ച് ഒരാവശ്യവുമില്ലാത്ത വിവരങ്ങള്‍ തേടല്‍ ഹോബിയാക്കും. അതോടെ മേലുദ്യോഗസ്ഥന് തലവേദനയാകും...' ചില കേസുകള്‍ പിടിക്കുമ്പോള്‍ 'സൂക്ഷിക്കണേ..' എന്ന് ഉപദേശിക്കുന്നവരുണ്ട് വകുപ്പില്‍.

സമീപകാലത്തുണ്ടായ ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു.'അസുര' മോഡല്‍ ഒരു ടൂറിസ്റ്റ് ബസ് വഴിയില്‍ ഉദ്യോഗസ്ഥന്‍ കൈകാണിച്ച് നിര്‍ത്തി... ഉള്ളില്‍ പാട്ടുംബഹളവും. ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. യാത്രക്കാരില്‍ മുറുമുറുപ്പും... 'കൊല്ലത്തിലൊരിക്കലാ ഒരു ടൂറ് പോകുന്നത് അതിനിടയല്‍ വന്നു കയറും ശാപങ്ങള്‍, അവര്‍ക്കെന്താ വേണ്ടതെന്ന് വെച്ചാല്‍ കൊടുത്തുവിട്...' ഉദ്യോഗസ്ഥന്‍ തരിച്ചു നിന്നു. 'അത് കേട്ടതും ആ ബസില്‍ നിന്നും എങ്ങനെയെങ്കിലും ഇറങ്ങിപ്പോയാല്‍ മതിയെന്നായി... ഇവരുടെകൂടി സുരക്ഷയ്ക്ക് വേണ്ടിയല്ലേ നമ്മള്‍ ഇതൊക്കെ ചെയ്യുന്നത്. അതെങ്കിലും തോന്നണ്ടേ' പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഉദ്യോഗസ്ഥന്‍ 'പരിശോധന'യുടെ പിന്നാമ്പുറ കഥകള്‍ പറഞ്ഞു.വടക്കഞ്ചേരി അപകടമുണ്ടായപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ഓടിക്കളിച്ച പോസ്റ്റുകളില്‍ ഒന്നിങ്ങനെ: 'എം.വി.ഡി.യെന്താ കിളയ്ക്കാന്‍ പോയിരിക്കുകയായിരുന്നോ...' ഒന്നു ചോദിച്ചോട്ടേ, ഈ പോസ്റ്റിട്ടയാള്‍ നാളെ ഒരു ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ എം.വി.ഡി. തടഞ്ഞുനിര്‍ത്തി പരിശോധിക്കുമ്പോള്‍ എന്തായിരിക്കും പ്രതികരണം. നിയമം നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ മനോഭാവവും പ്രശ്നമാണെന്ന് ഏറെക്കാലം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥന്‍ പറയുന്നു.

ഒരു നിയമലംഘനത്തിന് അയ്യായിരം രൂപവരെയൊക്കെ പിഴയിട്ടുണ്ട്. ഇതൊക്കെ ഞങ്ങളെത്ര കണ്ടതാ എന്ന മട്ടില്‍ അടച്ചു പോകും. പിഴ വകുപ്പില്‍ അടയ്ക്കാതെ നീട്ടിക്കൊണ്ടു പോകുന്നവരുടെ കേസ് കോടതിയിലേക്ക് വിടും. ഒരിക്കല്‍ മേലുദ്യോഗസ്ഥരെ ഈ മാഫിയ സ്വാധീനിച്ച് അതിനെതിരേ ഉത്തരവിറക്കിയിട്ടുണ്ട്. കോടതിയില്‍ പോകുന്നതിനെ ആരാ പേടിക്കുന്നത്....

ഏറ്റവും വലിയ പ്രശ്നം ബസിനുള്ളിലെ ഓഡിയോ സംവിധാനവും ലൈറ്റുകളുമാണ്. കോവിഡാണ് പൈസയില്ലായെന്നൊക്കെ പറയുന്നവരുടെ ബസില്‍ ലൈറ്റും ഊഫറും സബ് ഊഫറുമൊക്കെയായി നാലുലക്ഷം രൂപയുടെയെങ്കിലും സംവിധാനമുണ്ട്. പിഴയടപ്പിച്ചാല്‍ നമ്മളെ കാണിക്കാന്‍ അത് ഊരിവെയ്ക്കും. വീണ്ടും ഘടിപ്പിക്കും. സ്‌കൂള്‍ - കോളേജ് കുട്ടികള്‍ ടൂര്‍ പോകുമ്പോള്‍ ഇങ്ങനത്തെ വണ്ടിയല്ലെങ്കില്‍ വേണ്ടെന്ന് പറയുന്നതിനാല്‍ ടൂറിസ്റ്റ് ബസ് ഉടമകളും ഇതിന് നിര്‍ബന്ധിതരാകും.

ഗുരുതര നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തുമ്പോള്‍ അവ പിന്നെ വകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനത്തിന് വരുമ്പോള്‍ മാത്രമേ അതൊഴിവാക്കാനുള്ള നടപടി വരു. അതിനു പകരം അത്തരം വാഹനങ്ങള്‍ കരിമ്പട്ടികയില്‍ നിന്നൊഴിവാകുന്നതു വരെ നിരത്തിലറങ്ങരുത് എന്ന നിയമഭേദഗതി വന്നാല്‍ കേരളത്തില്‍ കുറേയെറെ അപകടങ്ങള്‍ ഒഴിവാകും. പിഴയെ ആരും പേടിക്കുന്നില്ല.

'മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ കൈക്കൂലിക്കാരാണെന്ന മട്ടിലാണ് നാട്ടുകാരുടെ പെരുമാറ്റം. ഒന്നേ ചോദിക്കാനുള്ളു നിങ്ങളെന്തിനാണ് കൈക്കൂലി കൊടുക്കുന്നത്. ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ കിട്ടുമല്ലോ...സ്വന്തമായി ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍, തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയാല്‍ മതി. ഞങ്ങളോടൊന്നു സഹകരിച്ചുകൂടെ, നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയല്ലേ...'

Content Highlights: tourist buses and tipper lorries are mafia says mvd official


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented