കൊയിലാണ്ടി: അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ്.

ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍നിന്നാണ് ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്. കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി അസമില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ഡൗണിനെത്തുടര്‍ന്നാണ് ബസുകളുടെ യാത്ര മുടങ്ങിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights:tourist bus driver stuck in Assam commits suicide