തിരുവനന്തപുരം: കേരള ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ടുറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോഹൻലാൽ ആണ് ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തത്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും ഒന്നിൽ കുറയാത്ത പ്രകൃതിരമണീയമായ സ്ഥലങ്ങൾ, ചരിത്രപസിദ്ധമായ സ്ഥലങ്ങൾ, പ്രത്യേകതകൾ നിറഞ്ഞ കാര്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആപ്ലിക്കേഷനാണ് ടൂറിസം വകുപ്പ് പുറത്തിറക്കിയത്. ഓരോ പഞ്ചായത്തിലേയും ആളുകൾക്ക് അവരവരുടെ പ്രദേശത്തുള്ള വിവരങ്ങൾ ഇതിലൂടെ  പങ്കുവെക്കാൻ സാധിക്കും.

ആപ്ലിക്കേഷനെക്കുറിച്ച് നേരത്തെ തന്നെ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ടെന്നും അത് അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് നിർബന്ധമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

വേറിട്ട ആശയത്തിന് എല്ലാവിധ പിന്തുണയും ആശംസയും അറിയിക്കുന്നതായി മോഹൻലാൽ പറഞ്ഞു. 

Content Highlights: tourism new application launch mohanlal