മന്ത്രി മുഹമ്മദ് റിയാസിന്റെ പരിശോധന; പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


1 min read
Read later
Print
Share

മുഹമ്മദ് റിയാസ് | ഫോട്ടോ: ഷഹീർ സി.എച്ച്. മാതൃഭൂമി.

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ ഉന്നത ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഓഫീസ് നടത്തിപ്പില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ചീഫ് ആര്‍ക്കിടെക്ടിനേയും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനേയും സസ്പെൻഡ് ചെയ്യാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

മാർച്ച് 23 ന് മന്ത്രി റിയാസ് ആര്‍ക്കിടെക്ട് വിങ്ങിൽ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവിടുത്തെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തി.

ഇതേത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി. പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തി. ജീവനക്കാരിൽ പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ചത്. തുടര്‍ന്നാണ് വകുപ്പിന്‍റെ തലപ്പത്തുള്ള രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

മന്ത്രിയുടെ സന്ദര്‍ശന ദിവസം 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് കൃത്യസമയത്ത് ഹാജരായത്. കൃത്യമായി ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയെന്നും സൂചനയുണ്ട്. വിശദമായ അന്വേഷണം നടത്താനും മന്ത്രി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights: Top officials of Public Works Department Suspended, P A Muhammad Riyas

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


Most Commented