എംബി രാജേഷ്, ടോണി ചമ്മണി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ബയോ മൈനിങ് പദ്ധതിയില്‍ ക്രമക്കേട് കാട്ടിയ സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്ക് തുടര്‍ന്നും കരാര്‍ ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ഗൂഢാലോചന നടക്കുന്നതായി മുന്‍ കൊച്ചി മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി. ഇക്കാര്യത്തില്‍ മന്ത്രി എം.ബി രാജേഷിന് പ്രത്യേക താത്പര്യമുണ്ടെന്നും ടോണി ചമ്മണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മന്ത്രി എംബി രാജേഷിന്റെ ഭാര്യയുടെ സഹപാഠിയാണ് സോണ്‍ടയിലെ ഒരു വനിതാ ഡയറക്ടര്‍. ഈ ഡയറക്ടറുടെ കുടുംബവും മന്ത്രിയുടെ കുടുംബവും തമ്മില്‍ ഏറെക്കാലമായി ആത്മബന്ധമുണ്ട്. ആ ബന്ധമാണോ സോണ്‍ട കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ മന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും ടോണി ചമ്മണി ചോദിച്ചു. ഒരേസമയം ഇരകള്‍ക്കൊപ്പവും വേട്ടക്കാര്‍ക്കൊപ്പവും നില്‍ക്കുന്ന വഞ്ചനാത്മകമായ സമീപനമാണ് മന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സോണ്‍ടയെ തുടര്‍ന്നും സഹായിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനാല്‍ ബ്രഹ്‌മപുരം വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുമെന്നും ടോണി ചമ്മണി പറഞ്ഞു.
Content Highlights: tony chammany allegation against minister mb rajesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..