മേയര്‍ നോക്കുകുത്തി, കരാറുകള്‍ തീരുമാനിക്കുന്നത് CPM നേതാക്കള്‍; ആരോപണവുമായി ടോണി ചമ്മണി


1 min read
Read later
Print
Share

ടോണി ചമ്മണി, എം. അനിൽകുമാർ | Photo: Mathrubhumi

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് കരാറില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറിനെതിരെ ആരോപണവുമായി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി. മേയറെ നോക്കുകുത്തിയാക്കി സി.പി.എം. നേതാക്കളാണ് കൊച്ചി കോര്‍പ്പറേഷനിലെ പ്രധാനപ്പെട്ട കരാറുകള്‍ തീരുമാനിക്കുന്നത് ടോണി ചമ്മണി പറഞ്ഞു.

അഭിഭാഷകനായ ഒരാള്‍ കൊച്ചി മേയറായിരിക്കുമ്പോള്‍ കരാര്‍ നിബന്ധനകളുടെ നഗ്നമായ ലംഘനമുണ്ടായി. മറ്റ് ചില കരാറുകളിലെ അഴിമതി ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാല്‍ പുറത്തുവിടാമെന്നും അദ്ദേഹം പറഞ്ഞു.

ബയോമൈനിങ് പദ്ധതി കരാറിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. മേയറോട് വ്യക്തിപരമായി അറിയിക്കുകയും സെക്രട്ടറിക്ക് കത്തു നല്‍കുകയും ചെയ്തു. അദ്ദേഹമത് പുച്ഛിച്ചു തള്ളി. പാര്‍ട്ടി നേതാക്കന്മാര്‍ക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി എല്ലാ വഴിവിട്ട കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയായിരുന്നു. മേയര്‍ക്കും സെക്രട്ടറിക്കുമെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് പരാതി കൊടുത്താല്‍ അവരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണ കാരാര്‍ ലഭിച്ച കമ്പനി, പ്ലാന്റിന് അകത്തെ വഴികളില്‍ പോലും മാലിന്യം നിറച്ചു. ഇത് തീപ്പിടിച്ച ഭാഗത്തേക്ക് അഗ്നിരക്ഷാ സേനയുടെ എന്‍ജിനുകള്‍ക്ക് കയറാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കി. തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കരാര്‍ കമ്പനിയുടെ നടപടികള്‍ കൂടെ കാരണമായി. അവിടെ മാലിന്യസംസ്‌കരണം നടന്നിട്ടില്ല. സാമാന്യബുദ്ധിയില്‍പ്പോലും ആലോചിക്കാന്‍ പറ്റാത്ത ക്രമവിരുദ്ധമായ കാര്യങ്ങളാണ് കോര്‍പ്പറേഷനില്‍ ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: Tony Chammany against kochi mayor m anilkumar brahmapuram plant fire

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


Most Commented