കൊച്ചി: യുവതികളുടെ ശബരിമല ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്‌.

ഹര്‍ത്താല്‍ പ്രമാണിച്ച് വ്യാഴാഴ്ച കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടത്താനിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം മാറ്റിവെച്ചതായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം അറിയിച്ചു

Content Highlights: Harthal declared, Sabarimala issue, sabarimala karma samithi