തിരുവനന്തപുരം: എഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാരിന് പരാതി നല്കി. തച്ചങ്കരിക്കെതിരയായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം.
നിരവധി വിജിലന്‍സ് കേസുകള്‍ ഉള്ള തച്ചങ്കരിയെ മൂന്നു തവണ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹം വീണ്ടും സുപ്രധാന തസ്തികകളില്‍ തിരിച്ചെത്തി. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ തച്ചങ്കരിയെ സംരക്ഷിക്കുകയാണെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കാണ് പരാതി നല്‍കിയത്.