40 കോടിയുടെ കെട്ടിടം വിലകുറച്ച് വിറ്റെന്ന പരാതി: തച്ചങ്കരിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍


നിയമവിധേയമായല്ലാതെ എന്തെങ്കിലും ചെയ്തുവെന്നത് തെളിയാത്ത സാഹചര്യത്തില്‍ പ്രാഥമികാന്വേഷണത്തില്‍ മറ്റു നടപടികള്‍ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടോമിൻ തച്ചങ്കരി | Photo - Mathrubhumi archives

കോഴിക്കോട്: 40 കോടിയോളം വിലയുള്ള കെട്ടിടം 9.18 കോടിരൂപയ്ക്ക് ലേലത്തില്‍ വിറ്റെന്ന പരാതിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെ.എഫ്.സി.) മുന്‍ മാനേജിങ് ഡയറക്ടര്‍ ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തെറ്റുചെയ്തിട്ടില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.

കെ.എഫ്.സി.യിലെ ഉദ്യോഗസ്ഥരോ ലേലത്തില്‍ പങ്കെടുത്തവരോ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്തിയതോ സാമ്പത്തികലാഭം ഉണ്ടാക്കിയതോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.എം. മനോജ് കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ടി. മധുസൂദനന്‍ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണവിധേയരായവര്‍ക്കെതിരേ ഒരു തെളിവും സാക്ഷികള്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

നിയമവിധേയമായല്ലാതെ എന്തെങ്കിലും ചെയ്തുവെന്നത് തെളിയാത്ത സാഹചര്യത്തില്‍ പ്രാഥമികാന്വേഷണത്തില്‍ മറ്റു നടപടികള്‍ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പേള്‍ ഹില്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്സിന്റെ 48,197 ചതുരശ്ര അടിയുള്ള കെട്ടിടം വായ്പകുടിശ്ശികയായതിനെത്തുടര്‍ന്നാണ് കെ.എഫ്.സി. ലേലത്തില്‍ വിറ്റത്. കെ.എഫ്.സി. ഉദ്യോഗസ്ഥരെയും ലേലത്തില്‍ എടുത്തവരെയും എതിര്‍കക്ഷികളാക്കിയാണ് ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുള്‍നാസര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിനുതന്നെ സെന്റിന് 75 ലക്ഷംരൂപവെച്ച് 30 കോടി വിലയുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

തച്ചങ്കരിക്കുപുറമേ കെ.എഫ്.സി. ജനറല്‍ മാനേജര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജര്‍ സി. അബ്ദുല്‍ മനാഫ് എന്നിവരും ചേര്‍ന്ന് സ്വകാര്യവ്യക്തിക്ക് നേട്ടമുണ്ടാക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിലെ ആരോപണം. ലേലം തന്നെ അറിയിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞെങ്കിലും കെ.എഫ്.സി.യുടെ ജപ്തിനടപടി ബാങ്കുകളില്‍നിന്ന് വ്യത്യസ്തമായി എസ്.എഫ്.സി. ആക്ട് പ്രകാരമായതിനാല്‍ നടപടിക്രമങ്ങള്‍തന്നെ വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനെതിരായ ആക്ഷേപം ഫയല്‍ ചെയ്യുന്നതിനും മറ്റുമായി കേസ് ജൂലായ് 12-ലേക്കു മാറ്റി.

ജൂണ്‍ 16-ന് കേസ് പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചിരുന്നു.

പക്ഷേ, അന്നിറങ്ങിയ ഒരു പത്രത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വന്നത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാന്‍ കോഴിക്കോട് വിജിലന്‍സ് എസ്.പി. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. അബ്ദുള്‍ നാസറിന്റെ അഭിഭാഷകന്‍ ഡി. മോഹന്‍ദാസ് നല്‍കിയ പരാതിയിലാണ് നടപടി.

Content Highlights: Tomin Thackenkari clean chit Kerala Financial Corportion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented