കൊച്ചി: എറണാകുളം ജില്ലയിൽ ടോൾ പ്ലാസകളുടെ പ്രവർത്തനം നിർത്തിവെച്ചുകൊണ്ട് കളക്ടറുടെ ഉത്തരവ്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പണം ​കൈമാറ്റത്തിലൂടെ രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.

​കുമ്പളം, പൊന്നാരിമംഗലം ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ ടോൾ പ്ലാസകളുടെയും പ്രവർത്തനം മാർച്ച് 31 അ‌ർധരാത്രി വരെ നിർത്തിവെക്കാനാണ് ഉത്തരവ്. 2005ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി.

ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദേശീയപാതാ അ‌തോറിറ്റി പ്രൊജക്ട് ഡയറക്ടറെയും ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.