ന്യൂഡല്‍ഹി: ടോള്‍ കമ്പനിക്ക് അനുകൂലമായി വിജ്ഞാപനമിറക്കി ദേശീയ പാത അതോറിറ്റി. എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂ എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു ട്രാക്കില്‍ ഉണ്ടെങ്കിലും തുറന്ന് വിടണമെന്ന് നിയമമില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ട്രാക്കിലുണ്ടെങ്കില്‍ തുറന്നുവിടണമെന്ന് വാദങ്ങളുയര്‍ന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടോള്‍ കമ്പനിക്ക് അനുകൂലമാകുന്ന വിധത്തില്‍ ദേശീയ പാത അതോറിറ്റിയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.