വിഴിഞ്ഞത്ത് ബൈക്ക് റാലിക്കിടെ ടോള്‍ ഗേറ്റ് അടഞ്ഞ് അപകടം; തലയ്ക്ക് പരിക്കേറ്റയാള്‍ ആശുപത്രിയില്‍


ബൈക്ക് റാലിക്കിടെ ടോൾ ഗേറ്റ് അടഞ്ഞുണ്ടായ അപകടത്തിൽ നിന്ന് | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബൈക്ക് റാലിയില്‍ പങ്കെടുത്തവര്‍ അപകടത്തില്‍പ്പെട്ടു. ടോള്‍ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകടത്തിന് കാരണം. നിരവധി ബൈക്കുകള്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞുവീണു. തിരുവല്ലം-കോവളം റൂട്ടിലെ ടോള്‍ പ്ലാസയിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ പൂന്തുറ സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം തെന്നിമാറി മറിയുകയുമായിരുന്നു. റാലിയില്‍ തൊട്ടുപിന്നാലെ വന്ന വാഹനങ്ങളില്‍ ചിലതും മറിഞ്ഞു.



പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരെ പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പൂന്തുറ സ്വദേശി ഇപ്പോഴും ആശുപത്രിയിലാണ്. റാലിയില്‍ പങ്കെടുത്തവര്‍ വേഗത കുറച്ചാണ് വാഹനം ഓടിച്ചിരുന്നത്. അതിനാല്‍ വലിയ അപകടം ഒഴിവായി. എന്നാല്‍ റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

Content Highlights: accident, bike rally, toll gate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented