മന്ത്രി ആർ. ബിന്ദു | ഫോട്ടോ മനീഷ് ചേമഞ്ചേരി
തിരുവനന്തപുരം: മന്ത്രി ആര്‍ ബിന്ദുവിനെതിരായ കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസ് ഇന്ന് ലോകായുക്തയുടെ പരിഗണനയ്ക്ക്. വി സി നിയമനത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടു എന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉന്നയിക്കാന്‍ ചെന്നിത്തലയും നീക്കം ആരംഭിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി.സിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായത്. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
അതേസമയം നേരത്തെ നല്‍കിയ ഹര്‍ജിയില്‍ മാറ്റമുണ്ടാകും. ആദ്യം നല്‍കിയ ഹര്‍ജി ഭേദഗതി ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ഗുരുതരമായ ആരോപണം ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതോടെ അതുകൂടി പരിഗണിച്ച് മറ്റൊരു ഹര്‍ജി നല്‍കാനുള്ള സാധ്യതയാണ് ഉള്ളത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.
Content Highlights: Crucial day for Minister R Bindu as VC reappointment case to be heard by Lokayukta today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..