എഫ്.എം റേഡിയോയുമായി ടി.എന്‍ പ്രതാപന്‍ എം.പി; ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍


പ്രകാശന്‍ പുതിയേട്ടി

 പഠന-പഠനേതര ഉള്ളടക്കങ്ങള്‍ വിനോദ പരിപാടികള്‍ക്കൊപ്പം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ട്രസ്റ്റിന്  കീഴില്‍  തൃശ്ശൂരില്‍ അത്യാധുനിക സ്റ്റുഡിയോ സംവിധാനം  ഒരുങ്ങിക്കഴിഞ്ഞു. തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആസ്ഥാനം, കാര്‍ഷിക സര്‍വ്വകലാശാല, ഫൈന്‍ ആര്‍ട്സ് കോളേജ്, കലാമണ്ഡലം, സാഹിത്യ അക്കാദമി, വിവിധ കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാവും വിജ്ഞാന-വിനോദ പരിപാടികള്‍.

ടി.എൻ പ്രതാപൻ | Photo - Mathrubhumi archives

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാംഗം ടി.എന്‍. പ്രതാപന്‍ തൃശ്ശൂരില്‍ എഫ്.എം. റേഡിയോ സ്റ്റേഷന്‍ തുടങ്ങുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കിയുള്ള കമ്യൂണിറ്റി റേഡിയോ ആയാണ് പ്രവര്‍ത്തനം.

2012-ല്‍ സ്ഥാപിച്ച സ്നേഹപൂര്‍വം എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് റേഡിയോ തുടങ്ങുന്നതെന്ന് പ്രതാപന്‍ പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ തൃശ്ശൂരിന്റെ 'മൈ റേഡിയോ 90' പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മൈ റേഡിയോ 90 എഫ്.എം. എജ്യുടെയ്ന്‍മെന്റ് റേഡിയോ ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലെ കമ്യൂണിറ്റി റേഡിയോ വകുപ്പില്‍നിന്ന് ലൈസന്‍സ് ലഭിച്ചു കഴിഞ്ഞു. പഠന-പഠനേതര ഉള്ളടക്കങ്ങള്‍ വിനോദ പരിപാടികള്‍ക്കൊപ്പം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ട്രസ്റ്റിന് കീഴില്‍ തൃശ്ശൂരില്‍ സ്റ്റുഡിയോ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആസ്ഥാനം, കാര്‍ഷിക സര്‍വ്വകലാശാല, ഫൈന്‍ ആര്‍ട്സ് കോളേജ്, കലാമണ്ഡലം, സാഹിത്യ അക്കാദമി, വിവിധ കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാവും വിജ്ഞാന-വിനോദ പരിപാടികള്‍.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും റേഡിയോയുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതാപന്‍ പറഞ്ഞു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍നിന്ന് ക്യാംപസ് കോര്‍ഡിനേറ്റര്‍മാരെ കണ്ടെത്തി ശില്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ടിപ്പോള്‍. മൈ റേഡിയോ 90 സജ്ജമാക്കുന്ന ആപ്പ് വഴി ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ വഴി പരിപാടികള്‍ കേള്‍ക്കാം. വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുക്കുന്ന പ്ലാറ്റ്‌ഫോമുകളിലൂടെയും മൈ റേഡിയോ പരിപാടികള്‍ ലഭ്യമാകുമെന്ന് പ്രതാപന്‍ പറഞ്ഞു.

സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ജനങ്ങള്‍ക്കിടയില്‍ ആശയ വിനിമയ സാധ്യതകള്‍ വിപുലപ്പെടുത്തുകയാണ് കമ്യൂണിറ്റി റേഡിയോ വഴി കേന്ദ്ര സര്‍ക്കര്‍ ഉദ്ദേശിക്കുന്നത്. ഇതിനുള്ള അംഗീകാരം ഉറപ്പാക്കാന്‍ ആഭ്യന്തര-പ്രതിരോധ-വ്യോമയാന-ടെലികോം മന്ത്രാലയങ്ങളുടെ അനുമതി അടക്കം കടമ്പകള്‍ ഒരുപാടുണ്ട്.

Content Highlights: TN Prathapan MP FM radio


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented