കോട്ടയം മറിയപ്പള്ളി മുറ്റത്ത് ലോറി പാറമടയിലേക്ക് വീണപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയവർ.
കോട്ടയം: മറിയപ്പള്ളി, മുട്ടത്തെ പാറമടക്കുളത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയതായാണ് സംശയം. വളവ് തിരിയുന്നതിനിടെ തിട്ട ഇടിഞ്ഞ് ലോറി പാറമടയിലേക്ക് മറിയുകയായിരുന്നു. രാത്രി വൈകിയും നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രാത്രി 9.30ഓടെയായിരുന്നു സംഭവം. സമീപത്തുള്ള ഗോഡൗണിലേക്ക് ലോഡുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ആഴത്തിലേക്ക് മുങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദ്ധരും എത്തിയിട്ടുണ്ട്.
Content Highlights: tipper lorry accident in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..