TinyTom | Photo: facebook.com/TinyTomOfficial
കൊച്ചി: പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ എറണാകുളം റൂറല്‍ സൈബര്‍ പോലിസിന് നന്ദിപറഞ്ഞ് സിനിമാ നടന്‍ ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്നാണ് നടന്‍ പോലിസിന് നന്ദിപറഞ്ഞത്. ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്.
വിളികള്‍ അസഹ്യമായപ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് പല പല നമ്പറുകളില്‍ നിന്ന് മാറി മാറി ഇയാള്‍ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞ് പ്രകോപിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ടിനിടോമിനെ പ്രകോപിപ്പിച്ച് മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശിയാണ് യുവാവെന്ന് പോലീസ് കണ്ടെത്തി.
പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി. യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി. പിന്‍വലിച്ചു. മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശവും നല്‍കി.
എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി.കൃഷ്ണകുമാര്‍, എം.ജെ ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്‌ന മരയ്ക്കാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: Tiny Tom Kerala Police and Cyber Crime Policestation Aluva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..