ഗവർണറും വി.സിമാരും തമ്മിലുള്ള തർക്കം ഹൈക്കോടതിയിലേക്ക്; നാല് മണിക്ക് പ്രത്യേക സിറ്റിങ്


കേരള ഹൈക്കോടതി | Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ സമയ പരിധി അവസാനിച്ചു. ഒരാളും രാജിവെച്ചില്ല. ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. ഇന്ന് അവധി ദിനമാണെങ്കിലും ഹൈക്കോടതി ഇന്നുതന്നെ ഹർജി പരിഗണിക്കും. വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രാജിക്കില്ലെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖമൂലം അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിസിമാര്‍ രാജ്ഭവനെ അറിയിട്ടിള്ളത്. എംജി, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ ഒഴികെയുള്ളവരാണ് കത്ത് നല്‍കിയിട്ടുള്ളത്. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ പ്രത്യേക സിറ്റിങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വാദം കേള്‍ക്കുക. രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.

വി.സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്രസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ്. ഉയര്‍ത്തിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉണ്ടെന്ന് സ്ഥാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിവെക്കാന്‍ അനുവദിച്ച സമയം അവസാനിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികളിലേക്ക് ഗവണര്‍ ഇന്നുതന്നെ കടന്നേക്കും. സുപ്രീംകോടതി വിധി ഉയര്‍ത്തി വി.സിമാരെ പുറത്താക്കാനുള്ള നീക്കം അദ്ദേഹം നടത്തിയേക്കുമെന്നാണ് സൂചന.

Content Highlights: time given by the governor was over, and not one resigned; Special highcourt sitting today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented