കല്‍പറ്റ: വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് റേഞ്ചിലെ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് തിങ്കളാഴ്ച കടുവയെ കണ്ടെത്തിയത്.

ഏകദേശം ആറ് വയസ് പ്രയമുള്ള ആണ്‍ കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി കണക്കാക്കുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.